Friday December 09, 2016
Latest Updates

കരീനക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് മഹാഭാഗ്യമെന്ന് ആലിയ ഭട്ട്

കരീനക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് മഹാഭാഗ്യമെന്ന് ആലിയ ഭട്ട്

തന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ഉട്താ പഞ്ചാബില്‍ കരീന കപൂറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് കരിയറില്‍ ലഭിച്ച മഹാഭാഗ്യമാണെന്ന് ബോളിവുഡ് നടി ആലിയ ഭട്ട്. ജീവിതത്തിലും സിനിമയിലും തന്റെ റോള്‍ മോഡല്‍ കരീനയാണെന്നും ആലിയ പറയുന്നു.

കരീനക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഇത് വലിയ വെല്ലുവിളിയും അതോടൊപ്പം മികച്ച അവസരവുമാണ്. ജീവിതത്തില്‍ വളരെ ലാളിത്യമുള്ള സ്ത്രീയാണ് കരീനയെന്നും ആലിയ പറയുന്നു. നാലു സിനിമകള്‍ മാത്രമഭിനയിച്ച തനിക്ക് കരീനയുടെ അഭിനയം കാണുന്നതിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും ആലിയ പറഞ്ഞു. 35 കാരിയായ കരീനക്കൊപ്പം ആലിയയുടെ ആദ്യ സിനിമയാണ് ഉട്താ പഞ്ചാബ്.

പഞ്ചാബിലെ ലഹരി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമയില്‍ ആലിയ ഭട്ടിനും, കരീനക്കും പുറമെ ഷാഹിദ് കപൂറും, പഞ്ചാബി താരം ദില്‍ജിത്ത് ദോസാഞ്ചും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇഷ്‌കിയ ഫെയിം അഭിഷേക് ചൗബി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റം ഫിലിംസും, ബാലാജി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

22 കാരിയായ ആലിയയുടെ നാലാമത്തെ ബോളിവുഡ് ചിത്രമാണിത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ അരങ്ങേറിയ താരം ഹൈവേ, 2 സ്റ്റേറ്റ്‌സ്, ഹംപ്തി ശര്‍മ്മ കി ദുല്‍ഹാനിയ എന്നീ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ഷാഹിദ് കപൂര്‍ ചിത്രം ശാന്ദാര്‍, സിദ്ധാര്‍ഥ് മല്‍ഹോത്രക്കൊപ്പം കപൂര്‍ ആന്‍ഡ് സണ്‍സ്, കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന വരുണ്‍ ധവാന്‍ ചിത്രം ശുദ്ധി എന്നിവയാണ് ആലിയയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

Scroll To Top