Friday December 09, 2016
Latest Updates

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റ് : കേരളത്തില്‍ അതിജാഗ്രതാ നിര്‍ദ്ദേശം

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റ് : കേരളത്തില്‍ അതിജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റിനെത്തുടര്‍ന്നു കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. നേരത്തെ മാവോയിസ്റ്റ് ആക്രമണമുണ്ടായ സ്ഥലങ്ങളിലടക്കം ശക്തമായ നിരീക്ഷണം നടത്താന്‍ പൊലീസിനു രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കി. ഇന്നലെയാണ് മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയുമടക്കമുള്ള അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആന്ധ്ര തമിഴ്‌നാട് പൊലീസിന്റെ സംയുക്ത സംഘമാണു രൂപേഷിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ഇവരെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യംചെയ്തു വരികയാണ്. കേരളത്തിലെ നക്‌സല്‍ കേസുകളുമായി ബന്ധപ്പെട്ട് ഇവരെ ഇവിടേയ്ക്കു കൊണ്ടുവരാനുള്ള കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വയനാട്ടിലെ വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെ നിരവധി കേസുകളാണ് രൂപേഷിന്റെ മേല്‍ ചാര്‍ത്തിയിരിക്കുന്നത്. രൂപേഷിന്റെ സാന്നിദ്ധ്യം ഏറ്റവും അധികം കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന വയനാട്ടിലേക്കാകും രൂപേഷിനെ തെളിവെടുപ്പിനായി കൊണ്ടു വരിക എന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചനകള്‍. രൂപേഷിനെതിരെ ഏറ്റവും അധികം കേസുകളുള്ളത് ഇവിടെയാണ്.

പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു കോയമ്പത്തൂരിലേക്കു തിരിക്കും. പിടിയിലായവരെ ചോദ്യംചെയ്ത് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കും. അതിനുശേഷമാകും കേരളത്തിലേക്കു കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

മലയാളിയായ അനൂപ്, കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഈശ്വര്‍ എന്ന വീരമണി, തമിഴ്‌നാട് സ്വദേശി കണ്ണന്‍ എന്നിവരാണു പിടിയിലായ മറ്റുള്ളവര്‍.

 

Scroll To Top