Sunday December 04, 2016
Latest Updates

പുതിയ വീട് വില്‍ക്കുമ്പോള്‍ നഷ്ടം നികത്താന്‍ ഡെവലപ്പര്‍മാര്‍ക്ക് പണം,അയര്‍ലണ്ടിലെ ഭവനവില സ്ഥിരതാ പദ്ധതിയില്‍ ഉപഭോക്താവിന് നേരിട്ട് സഹായം നല്‍കില്ല 

പുതിയ വീട് വില്‍ക്കുമ്പോള്‍ നഷ്ടം നികത്താന്‍ ഡെവലപ്പര്‍മാര്‍ക്ക് പണം,അയര്‍ലണ്ടിലെ ഭവനവില സ്ഥിരതാ പദ്ധതിയില്‍ ഉപഭോക്താവിന് നേരിട്ട് സഹായം നല്‍കില്ല 

ഡബ്ലിന്‍:വാടക നിയന്ത്രിക്കാനും ഭവന വിപണിയില്‍ സ്ഥിരത ഉറപ്പു വരുത്താനുമായിയെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതിയില്‍ സാധാരണക്കാര്‍ക്ക് ഗുണകരമായി അധികമില്ലെന്ന് വെളിപ്പെടുത്തല്‍.

അതെ സമയം ഡെവലപ്പര്‍മാര്‍ക്കും വീട്ടുടമകള്‍ക്കും നേരിട്ട് ഗുണം നല്കുന്ന നിര്‍ദേശങ്ങളാണ് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയുടെ നിര്‍ദേശങ്ങളില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.മാര്‍ക്കറ്റ് വിലയില്‍ താഴെ വീടുകള്‍ വില്‍ക്കുന്ന ഡെവലപ്പര്‍മാരുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ നല്‍കും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാന നിര്‍ദേശം

നിലവില്‍ പണിനടക്കുന്ന വീടുകളുടെ വില ആവശ്യക്കാര്‍ക്ക് താങ്ങാനാവുന്നതിലും വളരെ അധികമാണ്. പല വീടുകളുടേയും ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 300, 000 യൂറോയിലും അധികമാണ്. ഡെവലപ്പര്‍മാര്‍ ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് ഈ വീടുകള്‍ വില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടമാകുന്ന പണം നല്‍കാന്‍ തയ്യാറാണ് എന്നാണ് പുതിയ നിര്‍ദേശം. 

അടുത്ത വര്‍ഷം ഡബ്ലിനിലെ 300,000 യൂറോ വിലയുള്ള ഒരു വീട് ഡെവലപ്പര്‍മാര്‍ 270,000 യൂറോയ്ക്ക് വില്‍ക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ബാക്കിയുള്ള തുക നഷ്ടപരിഹാമായി നല്‍കും എന്നാണ് പുതിയ നയത്തില്ലുള്ളത്.ഇപ്രകാരം താങ്ങാവുന്ന വിലയ്ക്കുള്ള 7,650 വീടുകള്‍ ഡബ്ലിനിലും 1000 വീടുകള്‍ കോര്‍ക്കിലും അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ വില്‍ക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 

വാടക വര്‍ദ്ധിപ്പിക്കണമെങ്കില്‍ 90 ദിവസത്തെ നോട്ടിസ് നല്‍കണം,5 വര്‍ഷത്തില്‍ അധികം താമസിക്കുന്ന വാടകക്കാര്‍ക്ക് വീട് ഒഴിഞ്ഞു പോകാനുള്ള നോട്ടിസ് 140 ദിവസം മുംബ് നല്കണം തുടങ്ങി ഏതാനം നിര്‍ദേശങ്ങള്‍ മാത്രമാണ് വാടകക്കാരന് അനുകൂലമായി പുതീയ നിര്‍ദേശങ്ങളില്‍ ഉള്ളത്.ധനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നയങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി അലന്‍ കെല്ലി വെളിപ്പെടുത്തി.

Scroll To Top