Tuesday May 23, 2017
Latest Updates

ഭവന പ്രതിസന്ധിക്ക് കാരണം സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്പോസിറ്റ് നിയമങ്ങളെന്ന് മന്ത്രി അലന്‍ കെല്ലി 

ഭവന പ്രതിസന്ധിക്ക് കാരണം സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്പോസിറ്റ് നിയമങ്ങളെന്ന് മന്ത്രി അലന്‍ കെല്ലി 

ഡബ്ലിന്‍ :നിലവിലെ ഭവന വായ്പ്പാ പ്രതിസന്ധിക്ക് കാരണം സെന്‍ട്രല്‍ ബാങ്കിന്റെ കടുത്ത ഡെപ്പോസിറ്റ് നിയമങ്ങളാണ് എന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍ കെല്ലി കുറ്റപ്പെടുത്തി. വീട് വാങ്ങുന്നവര്‍ വായ്പ്പയുടെ 20 ശതമാനം ഡിപ്പോസിറ്റ് നല്‍കണം എന്ന നിയമം രാജ്യം നേരിടുന്ന ‘ നമ്പര്‍ വണ്‍’ പ്രശ്‌നമാണ് എന്നും അതിന് ഉടന്‍ പരിഹാരം കാണണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജനങ്ങളെ ഈ നിയമത്തിലൂടെ ‘പിഴിയുകയാണ്’ എന്നും അവര്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമാണ് ഈ ഡിപ്പോസിറ്റ് നിബന്ധനയെന്നും ഇത് യാതൊരു കാരണവശാലും സ്വീകരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം തുറന്നടിച്ചു. വന്‍ ലാഭം കൊയ്യാനുള്ള ശ്രമമാണ് കെട്ടിട നിര്‍മ്മാതാക്കള്‍ നടത്തുന്നത് എന്ന് വിമര്‍ശിച്ച അദ്ദേഹം വാടക സ്ഥിരതയ്ക്കുള്ള നടപടികള്‍ ക്രിസ്മസിന് മുമ്പ് പ്രഖ്യാപിക്കും എന്നും വ്യക്തമാക്കി.

മൂന്ന് ലക്ഷം യൂറോയില്‍ താഴെ വീടുകള്‍ ലഭ്യമാകാനുള്ള നടപടികളാണ് ഡബ്ലിനില്‍ ആവശ്യമുള്ളതെന്നു മന്ത്രി പറഞ്ഞു.

ബജറ്റിന് മുമ്പ് വാടക സ്ഥിരതാ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് അലന്‍ കെല്ലി പറഞ്ഞിരുന്നെന്ക്ലും പദ്ധതി ഉണ്ടായില്ല.ഭരണകക്ഷിയിലെ ഈ വിഷയത്തിലെ ഭിന്നതകളെ തുടര്‍ന്ന് ബജറ്റിലും വാടക മേഖലയെ തഴയുകയാണ് ഉണ്ടായത്

Scroll To Top