Sunday December 17, 2017
Latest Updates

വ്യാജ വൗച്ചറുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ആല്‍ഡി 

വ്യാജ വൗച്ചറുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി ആല്‍ഡി 

ഡബ്ലിന്‍ : വാട്സ് ആപ്പിലൂടെ വ്യാജ വൗച്ചറുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് .ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആല്‍ഡി അക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.

വാട്സ് ആപ്പ് വഴിയാണ് തട്ടിപ്പ് ഓഫര്‍ എത്തുന്നത്.ഇതിനൊപ്പമുള്ള ഓണ്‍ലൈന്‍ സര്‍വെ സംബന്ധിച്ച ഒരു ലിങ്കില്‍ ക്ലിക്കുചെയ്യാന്‍ സന്ദേശം ആവശ്യപ്പെടുന്നു.അങ്ങനെ ചെയ്യുന്നവര്‍ക്ക് 150 യൂറോയുടെ ഷോപ്പിംഗ് വൗച്ചര്‍ ലഭിക്കുമെന്നാണ് വാഗ്ദാനം.ഇത്തരത്തിലൊരു ലിങ്ക് ലഭിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്യുകയോ ഏതെങ്കിലും വ്യക്തിഗത വിവരങ്ങളൊന്നും ചേര്‍ക്കുകയോ ചെയ്യരുതെന്ന് കമ്പനി അറിയിച്ചു.ഈ ഓഫര്‍ വഞ്ചനയാണ്, ഞങ്ങളുടെ സ്റ്റോറുകളിലൂടെ ഈ വൗച്ചറുകള്‍ റെഡീം ചെയ്യാനാകില്ല -ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

‘ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണ് ഞങ്ങള്‍.നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കണമെന്നുണ്ടെങ്കില്‍ അക്കാര്യം സ്വകാര്യ സന്ദേശത്തിലൂടെയോ ഞങ്ങളുടെ ഉപഭോക്തൃ സേവന ടീം മുഖേനയോ അറിയിക്കണം’ആല്‍ഡി പ്രസ്താവന വിശദീകരിക്കുന്നു.
നിലവില്‍ ആല്‍ഡിക്ക് അയര്‍ലണ്ടില്‍ 129 സ്റ്റോറുകളും നേസിലെ , മിറ്റ്ഷെല്‍സ്റ്റൗണില്‍ പ്രാദേശിക വിതരണ കേന്ദ്രങ്ങളുണ്ട്.3200പേര്‍ക്കാണ് അയര്‍ലണ്ടില്‍ ജോലി നല്‍കിയിട്ടുള്ളത്.2019ഓടെ അയര്‍ലണ്ടില്‍ 20 സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് ആല്‍ഡി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.ഇപ്പോള്‍ ആല്‍ഡി 175 ഐറിഷ് ബിസിനസുകളിലാണ് ഏര്‍പ്പെട്ടിട്ടുള്ളതെന്ന് അയര്‍ലന്‍ഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഗൈല്‍സ് ഹര്‍ളി പറഞ്ഞു,

Scroll To Top