Tuesday January 17, 2017
Latest Updates

കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനമായി കളിപ്പാട്ടങ്ങള്‍ക്ക് ഓഫറുമായി ആല്‍ഡി

കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനമായി കളിപ്പാട്ടങ്ങള്‍ക്ക് ഓഫറുമായി ആല്‍ഡി

ഡബ്ലിന്‍:കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനം തേടുന്നവര്‍ക്ക് സുവര്‍ണാവസരമായി പ്രശസ്ത കളിപ്പാട്ട വില്‍പ്പനക്കാരായ ആല്‍ഡി തങ്ങളുടെ ക്രിസ്മസ് ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27ന് വന്‍ വിലക്കുറവില്‍ രാജ്യത്തെ 126ഓളം സ്റ്റോറുകളില്‍ കളിപ്പാട്ടങ്ങള്‍ ലഭ്യമാകുമെന്ന് ആല്‍ഡി അധികൃതര്‍ അറിയിച്ചു. എല്ലാ പ്രായക്കാര്‍ക്കും, വിവിധ വിലയുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാകും.

കമ്പനിയുടെ പ്രശസ്തമായ കളിപ്പാട്ടമായ മരക്കുതിരയ്ക്ക് 44.99 യൂറോയാണ് ഓഫര്‍ വില. ഡോള്‍സ് ഹൗസും ഇതേ വിലയ്ക്ക് ലഭിക്കും.

മരം കൊണ്ട് നിര്‍മ്മിതമായ ട്രെയിന്‍ സെറ്റ്, ലോറികളും മറ്റ് വാഹനങ്ങളുമടങ്ങിയ റോഡ് സെറ്റ് എന്നിവയ്ക്ക് 18.99 യൂറോ വീതമാണ് വില. 8.99 യൂറോയ്ക്ക് ഡിസ്നി കളിപ്പാട്ടങ്ങള്‍ ലഭ്യമാകും.

മുതിര്‍ന്ന കുട്ടികള്‍ക്കായി 99.99 യൂറോയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം. ടേബിള്‍ സെറ്റിന്റെ വില 49.99 യൂറോ. 6.99 യൂറോയാണ് ഫുട്ബോളിന്റെ വില. സ്റ്റോക്ക് തീരാന്‍ സാധ്യതയുള്ളതിനാല്‍ 27ാം തീയതി രാവിലെ തന്നെ സ്റ്റോറുകളിലെത്തണമെന്നും കമ്പനി ഓര്‍മ്മിപ്പിച്ചു.

Scroll To Top