Saturday December 03, 2016
Latest Updates

മദ്യപാനാസക്തിയില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം അയര്‍ലണ്ടിന് ,പുകവലിക്കാരുടെ എണ്ണം കുറഞ്ഞു !

മദ്യപാനാസക്തിയില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം അയര്‍ലണ്ടിന് ,പുകവലിക്കാരുടെ എണ്ണം കുറഞ്ഞു !

ഡബ്ലിന്‍:മദ്യപാനാസക്തിയില്‍ ഒന്നാമതും, എക്റ്റസി ഗുളികകളുടെ ഉപയോഗത്തില്‍ അയര്‍ലണ്ട് ലോകത്തില്‍ രണ്ടാമതുമാണെന്ന് സര്‍വ്വേ ഫലം. കഞ്ചാവിന്റെ ഉപയോഗം രാജ്യത്ത് നിയമവിരുദ്ധമാണെങ്കിലും തുടരുന്നതായും സര്‍വേ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ ഗ്ലോബല്‍ ഡ്രഗ് സര്‍വ്വേയിലാണ് വിവരമുള്ളത്.

അമിതമദ്യപാനത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് അയര്‍ലണ്ട്. അപകടകരമായ് അളവില്‍ മദ്യപിച്ച് വൈദ്യ സഹായം തേടുന്ന ആളുകള്‍ ഏറ്റവുമധികമുള്ളത് അയര്‍ലണ്ടിലാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. രാജ്യത്തെ 2.8% ആളുകളും കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ ഒരു തവണയെങ്കിലും അമിതമദ്യപാനം മൂലം അടിയന്തിര വൈദ്യസഹായം തേടേണ്ടി വന്നവരാണ്. 2.2 ശതമാനതോടെ ബ്രസീലാണ് അയര്‍ലണ്ടിനു തൊട്ടു പിന്നില്‍. അമിത മദ്യപാനം രാജ്യത്തിന് വലിയ തലവേദനയായി തീരുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വിലകൂടുതലാണെന്നതും, നിയമ വിരുദ്ധമാണെന്നതും കഞ്ചാവിന്റെ ഉപയോഗത്തില്‍ കുറവു വരുത്തിയിട്ടില്ലെന്നും സര്‍വ്വേ പറയുന്നു. ഒരു ഗ്രാം കഞ്ചാവിന് 25 യൂറോയാണ് അയര്‍ലണ്ടിലെ വില. എന്നാല്‍ പകുതി വിലക്ക് വിപണിയില്‍ സജീവമായി ലഭിക്കുന്ന വ്യാജനോട് അയര്‍ലണ്ടുകാര്‍ക്ക് അത്ര പഥ്യമില്ല.

എക്റ്റസി റ്റാബ്‌ലറ്റുകളുടെ ഉപയോഗത്തിലും രാജ്യത്തിന് രണ്ടാം സ്ഥാനമുണ്ടെന്ന് സര്‍വ്വേ കാണിക്കുന്നു. ഓരോ സെഷനിലും 1.98 എക്റ്റസി പില്‍സ് ഇവിടെ ഉപയോഗിക്കപ്പെടുന്നുവെന്നാണ് കണക്ക്. എന്നാല്‍ പുകയില ഉപയോഗത്തില്‍ രാജ്യം വളരെ പുറകിലാണെന്നത് ശുഭസൂചകമാണ്. പത്തു ശതമാനത്തില്‍ തഴെ മാത്രമാണ് അയര്‍ലണ്ടില്‍ പുകവലിക്കാരെന്നാണ്
കണ്ടെത്തല്‍. ഫ്രാന്‍സിലും, കാനഡയിലും 15%, അമേരിക്കയില്‍ 20 ശതമാനം എന്നിവയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് നിസാരമാണ്. .

Scroll To Top