Thursday December 08, 2016
Latest Updates

ശരാശരി അയര്‍ലണ്ട്കാരന്‍ ഒരു വര്‍ഷം കഴിക്കുന്നത് 14.7 ലിറ്റര്‍ മദ്യം

ശരാശരി അയര്‍ലണ്ട്കാരന്‍ ഒരു വര്‍ഷം കഴിക്കുന്നത് 14.7 ലിറ്റര്‍ മദ്യം

ഡബ്ലിന്‍:മദ്യം ഉപഭോഗത്തില്‍ ലോകത്തില്‍ നാലാം സ്ഥാനം അയര്‍ലണ്ടിന്.ഇത്തിരി പോന്ന ഈ രാജ്യത്തെ പകുതിയോളം പേര്‍ മദ്യം കഴിക്കുന്നവര്‍ അല്ലെങ്കിലും ബാക്കി പകുതി പേര്‍ ചേര്‍ന്ന് മാത്രമാണ് ഈ റിക്കാര്‍ഡ് അയര്‍ലണ്ടിന് നല്കുന്നത്!.
പബ്ബുകള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമായി കരുതുന്നവരാണ് ഐറിഷ്‌കാര്‍.മദ്യപിക്കുന്നവരില്‍ ആണും പെണ്ണും തുല്യ അളവില്‍ തന്നെയാണുള്ളത്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തില്‍ ഒരാള്‍ ഉപയോഗിക്കുന്നത് 14.7 ലിറ്റര്‍ മദ്യമാണ്.താജിക്കിസ്ഥാനിലാണ് മദ്യോപഭോഗം ഏറ്റവും കൂടുതല്‍. ഇവിടെ ഒരാള്‍ അകത്താക്കുന്നത് 30.3 ലിറ്റര്‍ മദ്യമാണ്. റഷ്യയും ചൈനയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ജര്‍മനിക്കാണ് അഞ്ചാം സ്ഥാനം.

സാമ്പത്തിക മുന്നേറ്റം കാഴ്ച്ചവെക്കുന്ന ചൈന മദ്യോപയോഗത്തിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. മധ്യവര്‍ഗ കുടുംബങ്ങള്‍ കൂടുതലുള്ള ചൈനയില്‍ പ്രതിവര്‍ഷം ഒരാള്‍ അകത്താക്കുന്നത് 15.1 ലിറ്റര്‍ മദ്യമാണെന്നാണ് റിപ്പോര്‍ട്ട്. 1978ല്‍ ഇത് വെറും 2.5 ലിറ്റര്‍ മാത്രമായിരുന്നു. ചൈനീസ് ജനസംഖ്യുടെ പകുതിയും മദ്യവിരോധികളാണ്.

യുകെയിലെ മദ്യോപയോഗത്തെക്കാള്‍ കൂടുതലാണ് അയര്‍ലണ്ടില്‍. യുകെയില്‍ ഒരാള്‍ ഒരു വര്‍ഷത്തില്‍ അകത്താക്കുന്നത് 13.8 ലിറ്റര്‍ മദ്യമാണ്. അമേരിക്കയിലിത് 13.3 ലിറ്ററും. വെള്ളമോ മറ്റോ ചേര്‍ക്കാത്ത മദ്യത്തിന്റെ കണക്കാണിത്.

കരള്‍ രോഗം, ഹൃദ്രോഗം, മാനസിക വൈകല്യം, ക്യാന്‍സര്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അതിക്രമം, ട്രാഫിക് നിയമ ലംഘനങ്ങള്‍ തുടങ്ങി മദ്യോപയോഗം ഉണ്ടാക്കിവെക്കുന്ന ആരോഗ്യ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ജനം യാതൊരു വിലയും കല്‍പിക്കുന്നില്ലെന്ന് മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll To Top