Wednesday June 28, 2017
Latest Updates

ദു:ഖവെള്ളിയാഴ്ചയും മദ്യ വില്‍പ്പനയാകാമെന്ന് സര്‍ക്കാര്‍

ദു:ഖവെള്ളിയാഴ്ചയും മദ്യ വില്‍പ്പനയാകാമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:ദു:ഖവെള്ളിയാഴ്ച മദ്യ വില്‍പ്പനയാകാമെന്ന് സര്‍ക്കാര്‍. പ്രമുഖ കത്തോലിക്കാ രാജ്യമായ നിലവില്‍ അയര്‍ലണ്ടില്‍ ദു:ഖവെള്ളി മദ്യം വില്‍ക്കാന്‍ നിരോധനമുണ്ട്. പക്ഷേ അടുത്ത വര്‍ഷം മുതലേ നിരോധനം നീക്കുകയുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 90 വര്‍ഷമായി നിലനില്‍ക്കുന്ന നിയമം മാറ്റാന്‍ സ്വതന്ത്ര സെനറ്റര്‍മാരാണ് ബില്‍ കൊണ്ടുവന്നത്. ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡ് ഈ നയമാറ്റത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

വാട്ടര്‍ ചാര്‍ജ് പ്രശ്നത്തെ തുടര്‍ന്ന് പ്രതിസന്ധി നിലനില്‍ക്കുന്ന രാജ്യത്ത് പക്ഷെ സര്‍ക്കാര്‍ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.അത് കൊണ്ട് തന്നെ അടുത്ത സര്‍ക്കാരിന്റെ നയം അനുസരിസിച്ചാവും ‘ദു:ഖവെള്ളിയാഴ്ചയും മദ്യ വില്‍പ്പന’യും തീരുമാനിക്കപ്പെടുന്നത്.

Scroll To Top