Tuesday April 25, 2017
Latest Updates

വരുമാനം കൂടിയപ്പോള്‍ അയര്‍ലണ്ടിലെ ജനങ്ങളുടെ മദ്യപാനം കൂടി !

വരുമാനം കൂടിയപ്പോള്‍ അയര്‍ലണ്ടിലെ ജനങ്ങളുടെ മദ്യപാനം കൂടി !

ഡബ്ലിന്‍:സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറിയതോടെ അയര്‍ലണ്ടില്‍ മദ്യ ഉപയോഗം കൂടിയതായി ആരോഗ്യമന്ത്രി ലിയോ വരാദ്കര്‍. 2013 ല്‍ 10.6 ലിറ്ററായിരുന്ന പ്രതിശീര്‍ഷ മദ്യ ഉപഭോഗം 2014ല്‍ 11 ലിറ്ററായി ഉയര്‍ന്നു.
ആളുകളുടെ കയ്യില്‍ കൂടുതല്‍ പണം വരുമ്പോള്‍ ആ പണം മദ്യപാനത്തിനായി ഉപയോഗിക്കുന്നുവെന്നത് സര്‍ക്കാറിന് ഭാവിയില്‍ വലിയ തലവേദനയായി മാറുമെന്നും അദ്ദേഹം വിലയിരുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലാണ് അയര്‍ലണ്ട്. രാജ്യത്ത് പ്രായപൂര്‍ത്തിയായ മദ്യപാനികളില്‍ പകുതിയിലധികവും അപകടകരമായ രീതിയില്‍ മദ്യപിക്കുന്നവരാണെന്നാണ് കണക്കുകള്‍. ഇത് ഏതാണ്ട് 1.3 മുതല്‍ 1.4 മില്യണ്‍ ആളുകള്‍ വരും.
ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട പബ്ലിക് ഹെല്‍ത്ത് ബില്‍ മദ്യപാനത്തിന് നിയന്ത്രണം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. കുറഞ്ഞ വിലയുള്ള മദ്യത്തിന്റെ വില്‍പന തടയുക, മദ്യക്കുപ്പികളുടെ മുകളില്‍ മുന്നറിയിപ്പുകള്‍ നല്‍കുക, പരസ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

Scroll To Top