Saturday December 10, 2016
Latest Updates

ആദംസ് ടൌണിലെ സ്റ്റുഡന്റ്റ് ഹെഡ്ഡിന് അഭിമാനിക്കാം,ആല്‍ബിയുടേത് ഉജ്ജ്വല വിജയം ! 

ആദംസ് ടൌണിലെ സ്റ്റുഡന്റ്റ് ഹെഡ്ഡിന് അഭിമാനിക്കാം,ആല്‍ബിയുടേത് ഉജ്ജ്വല വിജയം ! 

ഡബ്ലിന്‍:ആയിരത്തില്‍ അധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹെഡ് സ്റ്റുഡന്റ് തീര്‍ച്ചയായും അവര്‍ക്കെല്ലാം ഒരു മാതൃകയായിരിക്കും എന്ന ആഡംസ്‌ടൌണ്‍ സ്‌കൂളിലെ അധ്യാപകരുടെ പ്രതീക്ഷ തെറ്റിയില്ല.പഠിച്ച സ്‌കൂളുകളില്‍ എല്ലാം ബെസ്റ്റ് സ്റ്റുഡന്റ് ആകണമെന്ന ലക്ഷ്യം ഹെഡ് സ്റ്റുഡന്റ്റും തെറ്റിച്ചില്ല.അങ്ങനെ ആല്‍ബി ബെന്നി വീണ്ടും ആഡംസ് ടൌണ്‍ സ്‌കൂളിന്റെ തിളങ്ങുന്ന താരമായി.

ഇന്നലെ ഫലം പ്രഖ്യാപിച്ച ലീവിംഗ് സെര്‍റ്റ് പരീക്ഷയില്‍ ആല്‍ബിയ്ക്ക് 575 മാര്‍ക്കാണ് ലഭിച്ചത്.അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികളില്‍ നാലാം സ്ഥാനം.ജൂണിയര്‍ സെര്‍റ്റ് പരീക്ഷയിലും ആല്‍ബി മികച്ച വിജയം കാഴ്ച്ചവെച്ചിരുന്നു.

പഠനത്തോടൊപ്പം സ്‌കൂളിലെ സര്‍വ പ്രവര്‍ത്തന പരിപാടികളിലും സ്റ്റുഡന്റ് ഹെഡ് ആയതു കൊണ്ട് തന്നെ പങ്കെടുക്കാനായി.തിരക്കിനിടയിലും പഠനത്തിന് ഒന്നാം സ്ഥാനം കൊടുക്കാനായി എന്നതാണ് ആല്‍ബിയുടെ വിജയരഹസ്യം.അടുക്കും ചിട്ടയോടും കൂടെ പരീക്ഷയ്ക്കായി പ്രത്യേകം തയാറെടുക്കുകയും ചെയ്തു.

ഇനി മെഡിസിനോ,മെഡിസിനല്‍ കെമസ്ട്രിയ്‌ക്കോ ചേര്‍ന്ന് ഉപരി പഠനം നടത്താനാണ് ആല്‍ബിയുദെ തീരുമാനം.

ലൂക്കനിലെ അങ്കമാലി സ്വദേശികളായ ബെന്നി മൂലന്റെയും,ലക്സ്ലിപ്പിലെ റിവൈല്‍ നഴ്‌സിംഗ് ഹോമിലെ നഴ്‌സ് മാനേജരായ ഷൈനിയുടെയും മകനാണ് ആല്‍ബി.ഈ വര്‍ഷം ലീവിംഗ് സെര്‍റ്റ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്ന എബിന്‍ സഹോദരനാണ്

Scroll To Top