Sunday April 23, 2017
Latest Updates

സ്ത്രീകളുടെ പ്രതീക്ഷിത ജീവിത ദൈര്‍ഘ്യം കുറയുന്നു

സ്ത്രീകളുടെ പ്രതീക്ഷിത ജീവിത ദൈര്‍ഘ്യം കുറയുന്നു

പ്രായമായ സ്ത്രീകളുടെ പ്രതീക്ഷിത ജീവിത ദൈഘ്യത്തില്‍ അപ്രതീക്ഷിത ഇടിവ് സംഭവിക്കുന്നതായി പുതിയ പഠനം. സ്ത്രീകളുടെ ജീവിത രീതിയിലുണ്ടായ മാറ്റമാണ് കാരണമെന്നു കരുതുന്നു.

ശരാശരി പ്രായം 75 ഉള്ള സ്ത്രീകള്‍ക്ക് പ്രതീക്ഷിത ആയുസ്സ് 13.1 വര്‍ഷം കൂടിയാണ്. 2011ല്‍ ഇത് 13.6 ആയിരുന്നു. 85 വയസ്സുള്ള സ്ത്രീകള്‍ക്ക് 6.8 വര്‍ഷം കൂടി ആയുസ്സ് പ്രതീക്ഷിക്കാം. രണ്ടു വര്‍ഷം കൊണ്ട് രണ്ടര മാസത്തിന്റെ കുറവ് സംഭവിച്ചു.

യുകെ ഫാക്കല്‍റ്റി ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രസിഡന്റ്‌റ് ജോണ്‍ ആഷ്ടണ്‍ പറയുന്നത് കഴിഞ്ഞ കുറച്ചു കാലമായി സ്ത്രീകളുടെ ജീവിത രീതികള്‍ പുരുഷന്മാരുടെതിനു സമാനമായി എന്നും അതിനാലാവാം സ്ഥിതിവിശേഷം എന്നുമാണ്. എന്നാല്‍ വൃദ്ധ സദനങ്ങലിലെ പരിതാപകരമായ ശുശ്രൂഷയും കാരണമാവുന്നതായി വിവിധ സന്നദ്ധ സംഘടനകള്‍ നിരീക്ഷിക്കുന്നു.

 

Scroll To Top