Sunday May 28, 2017
Latest Updates

ഹ്രസ്വകാല സര്‍ക്കാര്‍ രൂപീകരണത്തിന് ഫിനഗേല്‍ തയ്യാറാകരുതെന്ന് അലന്‍ ഷാറ്റര്‍

ഹ്രസ്വകാല സര്‍ക്കാര്‍ രൂപീകരണത്തിന് ഫിനഗേല്‍ തയ്യാറാകരുതെന്ന് അലന്‍ ഷാറ്റര്‍

ഡബ്ലിന്‍: ഒരു നല്ല രാജ്യം സൃഷ്ടിക്കണമെങ്കില്‍ ഹ്രസ്വകാല സര്‍ക്കാര്‍ രൂപീകരണത്തിന് തന്റെ പാര്‍ട്ടി തയ്യാറാവരുതെന്ന് ഫിനഗേല്‍ നേതാവും മുന്‍ നിയമമന്ത്രിയുമായ അലന്‍ ഷാറ്റര്‍. അടുത്ത സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്. ഈയാഴ്ചയും ഇക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടാവുമെന്ന് കരുതുന്നില്ല.

പാര്‍ലമെന്റ് നവീകരണത്തിനാണ് ആദ്യ പരിഗണനയെന്ന് സര്‍ക്കാര്‍ രൂപീകരണം പിന്നീടാണെന്നും ഫിയാന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് മറ്റ് പാര്‍ട്ടികളുമായും ചെറുതും സ്വതന്ത്രമായ ഗ്രൂപ്പുകളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പറയുന്നു.

തെരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ വെസ്റ്റില്‍ നിന്നും സീറ്റ് നഷ്ട്ടപ്പെട്ടയാളാണ് ഷാറ്റര്‍. പാര്‍ട്ടി നേതൃത്വത്തിന്റെ അനാവശ്യമായ ഇടപെടലാണ് പരാജയത്തിനു കാരണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.മന്ത്രി വരെദ്കര്‍ക്കര്‍ നയിച്ച ഫിനഗേലിന്റെ കമ്മ്യൂണിക്കേഷന്‍ സംവിധാനവും പരാജയമായിരുന്നുവെന്ന് അലന്‍ ഷാറ്റര്‍ വിലയിരുത്തി.

തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തെ എങ്ങനെ കാണുന്നു എന്നത് ഒരു പ്രധാന ചോദ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യമെന്താണെന്ന് പാര്‍ലമെന്ററി പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top