Monday December 05, 2016
Latest Updates

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘ഉല്ലാസ യാത്ര’ജൂലൈ 30 ശനിയാഴ്ച 

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘ഉല്ലാസ യാത്ര’ജൂലൈ 30 ശനിയാഴ്ച 

ലൂക്കന്‍:അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ വണ്‍ഡേ പിക്‌നിക് ‘ഉല്ലാസ യാത്ര’എന്ന പേരില്‍ ജൂലൈ 30 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇത്തവണ അവധിക്ക് നാട്ടില്‍ പോകാന്‍ സാധിക്കാത്ത ക്‌നാനായ കുടുംബാഗങ്ങള്‍ക്ക് വേണ്ടിയാണ് ഒരു ദിവസം മുഴുവന്‍ നിണ്ടു നില്‍ക്കുന്ന ഈ ആഹ്‌ളാദപരിപാടി ഒരുക്കിയിരിക്കുന്നത്.

രാവിലെ 08.50 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ നിന്നും ആരംഭിച്ച് കൌണ്ടി വാട്ടര്‍ഫോഡിലെ ചരിത്രപരവും വിനോദപ്രധാനവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം തിരിച്ചെത്തുന്നു.
പുരാതന പാട്ടുകളും നാടന്‍ പാട്ടുകളും പാടി ഈ ഉല്ലാസ യാത്ര ആനന്ദകരമാക്കുവാന്‍ എല്ലാ ക്‌നാനായ കുടുംബങ്ങളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
കിസാന്‍തോമസ് : 0876288906
ജിജു ജോര്‍ജ്ജ് : 0860403633

Scroll To Top