Sunday December 04, 2016
Latest Updates

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 2 നു താലായില്‍

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 2 നു താലായില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഏപ്രില്‍ 2 ശനിയാഴ്ച താലയിലെ കില്‍നമന ഹാളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു .

രാവിലെ 10 മണിക്ക് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ,കുര്‍ബ്ബാന മദ്ധ്യേ ഫാ .ജോര്‍ജ്ജ് കരിന്തോളില്‍ MCBS (ഡയരക്ടര്‍ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി എറണാകുളം )വചന സന്ദേശം നല്‍കും .

തുടര്‍ന്ന് ക്‌നാനായക്കാരുടെ സാമൂഹികാചാരങ്ങള്‍ സൂചിപ്പിക്കുന്ന പുരാതനപ്പാട്ടിന്റെ ഈണത്തില്‍ ചുവടുവച്ചുള്ള കോല്‍കളിയും,വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ക്‌നാനായ പുരാതന പാട്ടുകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ട് പഴയതും പുതിയതുമായ മലയാളം ,തമിഴ് ,ഹിന്ദി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി അയര്‍ലണ്ടിലെ ക്‌നാനായ സമുദായായംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ‘ക്‌നാനായ മെലഡിസ്’എന്ന ഒരു ഗായക സംഘത്തിന്റെ ഉത്ഘാടനവും അന്ന് നടത്തപ്പെടുന്നു .akca ki 2
അയര്‍ലണ്ടിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളേയും ഈസ്റ്റര്‍ ആഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:0876288906

വാര്‍ത്ത:കിസാന്‍തോമസ്

Scroll To Top