Sunday December 11, 2016
Latest Updates

ഷൂട്ടിങ്ങിനിടെ അപകടം: `തല`ക്ക് പരിക്കേറ്റു

ഷൂട്ടിങ്ങിനിടെ അപകടം: `തല`ക്ക് പരിക്കേറ്റു

സ്റ്റണ്ട് രംഗം ചിത്രീകരിയ്ക്കുന്നതിനിടെ തമിഴ് താരം അജിത്തിന് പരിക്കേറ്റു. തന്റെ പുതിയ ചിത്രത്തിനായി ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്നതിനിടെയാണ് ആരാധകരുടെ സ്വന്തം `തല`ക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം അദ്ദേഹം ഷൂട്ടിങ്ങ് സൈറ്റില്‍ തിരിച്ചെത്തി.

സിരുതായി ശിവ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അജിത്തിന് പരിക്കേറ്റത്. തെന്നിന്ത്യയിലെ മറ്റൊരു ഇതിഹസ താരം കമല ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ചിത്രത്തില്‍ അജിത്തിന്റെ നായിക. ഇതാദ്യമായാണ് താരപുത്രിയും തലയും ഒന്നിക്കുന്നതെന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിരുതായി ശിവ. മലയാളി നായിക ലക്ഷ്മി മേനോന്‍ ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയായി വേഷമിടുന്നുണ്ട്.

അപകടസാധ്യതയുള്ള രംഗമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാമെന്ന് സംവിധായകന്‍ നിദ്ദേശിച്ചിരുന്നുവെങ്കിലും രംഗത്തിന്റെ പൂര്‍ണ്ണതക്കായി ഡ്യൂപ്പില്ലാതെ തന്നെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കണമെന്ന് അജിത് നിര്‍ബന്ധിക്കുകയായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിയ്ക്കാതെ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്ന അജിത്തിന്റെ പതിവു മൂലം മുന്‍പ് പലപ്പോഴും അദ്ദേഹത്തിന് അപകടങ്ങള്‍ പറ്റിയിട്ടുണ്ട്

Scroll To Top