Friday January 20, 2017
Latest Updates

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഇനി ആ കൂറ്റന്‍ ബോര്‍ഡ് ഉണ്ടാവില്ല …

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഇനി ആ കൂറ്റന്‍ ബോര്‍ഡ് ഉണ്ടാവില്ല …

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് നിങ്ങള്‍ ചെല്ലുമ്പോള്‍, ഇത്രയും കാലം ആദ്യം കണ്ടു കൊണ്ടിരുന്ന കൂറ്റന്‍ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് ഇനി അവിടെ ഉണ്ടാവില്ല. പകരം പതിനഞ്ചോളം ചെറിയ ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനുകളാവും അവിടെ യാത്രക്കാരുടെ കണ്ണുകളെ കാത്തിരിക്കുക.

11 മീറ്റര്‍ വീതിയും 33 മീറ്റര്‍ ഉയരവുമുള്ള ബോര്‍ഡ് 2005 ലാണ് സ്ഥാപിച്ചത്. ആ ബോര്‍ഡ് മാറ്റുന്നതില്‍ തങ്ങള്‍ക്ക് വിഷമം ഉണ്ടെന്നും എന്നാല്‍, യാത്രക്കാര്‍ വിവരങ്ങള്‍ തേടുന്ന രീതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്നും അതിനനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട് എന്നുമാണ് അധികൃതര്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തുന്ന ഒരു യാത്രക്കാരന് വിവരങ്ങള്‍ ലഭിക്കാന്‍ പരിമിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

അവര്‍ പരമ്പരാഗത ചെക്കിന്‍ രീതികളാണ് അവലംബിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മിക്കവാറും യാത്രക്കാരും അവരുടെ മൊബൈല്‍ ഫോണുകളില്‍ ബോര്‍ഡിംഗ് കാര്‍ഡുമായാണ് വരുന്നത്. അവര്‍ നേരേ സുരക്ഷാ പരിശോധനകള്‍ക്കായി പോകുന്നു. ഇത്തരം മാറ്റങ്ങള്‍ക്ക് അനുസൃതമായി വിവരങ്ങള്‍ നല്‍കുന്ന രീതിയും മാറ്റാന്‍ വേണ്ടിയാണ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡില്‍ വരുത്തുന്ന പരിഷ്‌ക്കാരം.

Scroll To Top