Friday December 02, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1ലെ ഡിപ്പാര്‍ച്ചര്‍ റോഡ് മൂന്നു മാസത്തേയ്ക്ക് അടച്ചിടും 

ഡബ്ലിന്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1ലെ  ഡിപ്പാര്‍ച്ചര്‍ റോഡ് മൂന്നു മാസത്തേയ്ക്ക് അടച്ചിടും 

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ 1 ലുള്ള ഡിപ്പാര്‍ച്ചര്‍ റോഡ് അടിയന്തിര അറ്റുകുറ്റപ്പണികള്‍ക്കായി നാളെ (സെപ്റ്റംബര്‍ 28 ) മുതല്‍ അടക്കും . കാലാവസ്ഥയെ ആശ്രയിച്ച് മാത്രം പുരോഗമിക്കുന്ന റോഡിന്റെ നവീകരണ ജോലികള്‍ ഡിസംബര്‍ പകുതിയോടെയാണ് പൂര്‍ത്തീകരിക്കേണ്ടത്. ടെര്‍മിനല്‍ 1 നെ ആധുനികവത്ക്കരിക്കുവാനുള്ള ഒരു കൂട്ടം പദ്ധതികളുടെ ഭാഗമായാണ് ഈ പുതുക്കല്‍ പണികള്‍ നടക്കുന്നത്. 43 വര്‍ഷം പഴക്കമുള്ള ടെര്‍മിനലിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ദ്ധനവാണ് ഈ ജോലികള്‍ ആവശ്യമാക്കിയതെന്നും സ്മഗ്രമായ ഈ നവീകരണ ജോലികള്‍ റോഡ് പൂര്‍ണ്ണമായി അടച്ചിട്ടാല്‍ മാത്രമേ നടത്താന്‍ പറ്റൂ എന്നും എയര്‍പോര്‍്ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഓടകള്‍, നിലവിലുള്ള റോഡിന്റെ ഉപരിതലം, ടെര്‍മിനല്‍ 1 ലേക്ക് എത്തുന്ന സ്ഥലങ്ങള്‍ എന്നിവയെല്ലാം നവീകരണത്തിന്റെ പരിധിയില്‍ വരും. ഒരു ബഹുനില കാര്‍പാര്‍ക്കിംഗ് സൗകര്യവും ടെര്‍മിനല്‍ ഒന്നില്‍ നിര്‍മ്മിക്കപ്പെടും. ഭിത്തികളുടെയും കോണ്‍ക്രീറ്റ് കോളങ്ങളുടെയും അറ്റകുറ്റപ്പണികളും ഇതിനൊപ്പം നടക്കും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കനും റണ്‍വേ പുതുക്കാനുമായി, ഏകദേശം 60 മില്ല്യണ്‍ യൂറോയുടെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ യാത്രക്കാരുടെ എണ്ണത്തില്‍ 13.7 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍കൂട്ടി ഉറപ്പിച്ച രീതിയില്‍ പണികള്‍ പുരോഗമിച്ചാല്‍ ഏറെത്തിരക്കുള്ള ക്രിസ്തുമസ്സ് സമയത്തിന് മുമ്പ് റോഡിലെ ഗതാഗതം പുനരാരംഭിക്കാന്‍ ആവും.RoadMap 


Scroll To Top