Tuesday December 06, 2016
Latest Updates

അവധിക്കാല വിമാനയാത്രകള്‍:സമരം തടസമുണ്ടാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

അവധിക്കാല വിമാനയാത്രകള്‍:സമരം തടസമുണ്ടാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍:ജൂണ്‍ ജൂലൈ മാസങ്ങളില്‍ റയനെയര്‍, എയര്‍ ലിംഗസ് എന്നിവയടക്കമുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്.

അവധിക്കാല യാത്രകള്‍ക്കും മറ്റുമായി ഈ എയര്‍ലൈന്‍സുകളുടെ സര്‍വീസ് ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്.എന്നാല്‍ മുന്നറിയിപ്പോടെയും അല്ലാതെയും ഈ എയര്‍ലൈന്‍സുകള്‍ സര്‍വീസ് മുടക്കുന്നത് അടുത്തയിടയായി വര്‍ദ്ധിച്ചിരിക്കുകയാണ്.ഈ എയര്‍ലൈന്‍സുകളെ കണക്ഷന്‍ ഫ്‌ലൈറ്റായി ഉപയോഗിക്കുന്നവരാണ് ഏറെ കഷ്ടപ്പെടേണ്ടി വരിക.

ഇന്നു മുതല്‍ ഫ്രഞ്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നടത്തുന്ന സമരവും യൂറോപ്പിലെ സഞ്ചാരികളെ പ്രതികൂലമായി ബാധിക്കും. അഞ്ചു ദിവസം നീളുന്ന സമര പരിപാടികളാണ് ഇവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിനു പുറമെ ജൂണ്‍ 3,5,14 തീയതികളിലും സമരത്തിന് ആഹ്വാനമുണ്ട്. ഇത് ഫ്‌ളൈറ്റുകള്‍ റദ്ദാക്കാനും, വൈകാനും കാരണമാകും. കഴിഞ്ഞ മാര്‍ച്ചിലാണ് ഫ്രഞ്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സമരം ആരംഭിച്ചത്.

സമരത്തെത്തുടര്‍ന്ന് ഈ വര്‍ഷം മാത്രം എയര്‍ലൈന്‍സ് ഫോര്‍ യൂറോപ്പിന്റെ (എ4ഇ)2,500 ഫ്‌ളൈറ്റുകളാണ് റദ്ദാക്കേണ്ടി വന്നത്. റയനെയര്‍, ലുഫ്ത്താന്‍സ, എയര്‍ ലിംഗസ്, ഐഎജി എന്നിവയിടങ്ങുന്നതാണ് എയര്‍ലൈന്‍സ് ഫോര്‍ യൂറോപ്പ് സഖ്യം. വര്‍ഷം 500 മില്ല്യണോളം യാത്രക്കാരാണ് ഈ സര്‍വീസിനെ ആശ്രയിക്കുന്നത്. സമരം കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും, വിഷയത്തില്‍ യൂറോപ്യന്‍ കമ്മീഷനും, സര്‍ക്കാരുകളും ഇടപെടണമെന്നും എ4ഇ എംഡി തോമസ് റെയ്‌നാര്‍ട്ട് പറഞ്ഞു. സമരം സമ്മര്‍ വരെ തുടരുമെന്നാണ് കരുതുന്നത്.യൂറോപ്പിനുള്ളില്‍ നടത്തുന്ന അവധിക്കാല യാത്രകളെയും എയര്‍ലൈന്‍സുകളുടെ സമരം ബാധിച്ചേക്കാം

Scroll To Top