Saturday December 10, 2016
Latest Updates

സുരക്ഷിതമായ വിമാന സര്‍വീസുകളുടെ പട്ടികയില്‍ എമിറേറ്റ്‌സും 

സുരക്ഷിതമായ വിമാന സര്‍വീസുകളുടെ പട്ടികയില്‍ എമിറേറ്റ്‌സും 

ഡബ്ലിന്‍: ആകാശ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്ന കാലഘട്ടത്തില്‍ ഏറ്റവുംസുരക്ഷിതമായ വിമാന സര്‍വീസുകളുടെ പട്ടിക പുറത്തുവന്നു. എയര്‍ലൈന്‍ റേറ്റിംഗ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ വിമാനസര്‍വീസുകളുടെ പട്ടിക തയ്യാറാക്കിയത്. ക്വാന്റസ് എയര്‍ലൈന്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ലോകത്താകമാനമുള്ള 449 വിമാന കമ്പനികളെ അവലോകനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്.

ഏവിയേഷന്‍ ഗവേണിംഗ് ബോഡിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്, എയര്‍ലൈന്‍ ഇന്‍സിഡന്റ് റെക്കോര്‍ഡ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷിതമായ വിമാന സര്‍വീസുകളെ തെരഞ്ഞെടുത്തത്. ഏറ്റവും സുരക്ഷിതമായ ആദ്യത്തെ പത്ത് സര്‍വീസുകളുടെ പട്ടികയില്‍ എയര്‍ ന്യൂസിലാണ്ട് ആണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് എയര്‍വേയ്‌സ് മൂന്നാം സ്ഥാനത്തും കാത്തി പസഫിക് എയര്‍വേയ്‌സ് നാലാം സ്ഥാനത്തുമുണ്ട്. എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വേയ്‌സ് എന്നിവ യഥാക്രമം അഞ്ച് ,ആറ് സ്ഥാനങ്ങളിലുണ്ട്.

ഇവിഎ എയര്‍, ഫിന്‍ എയര്‍ എന്നിവ ഏഴാം സ്ഥാനത്തുണ്ട്. ലുഫ്തന്‍സയാണ് എട്ടാം സ്ഥാനത്ത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഒന്‍പതാം സ്ഥാനത്തുണ്ട്. സര്‍വെയില്‍ വിലയിരുത്തിയ 449 സര്‍വീസുകളില്‍ 149 വിമാന സര്‍വീസുകളും സുരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആയ സെവന്‍ സ്റ്റാര്‍ റേറ്റിംഗ് നേടി. 50 ഓളം സര്‍വീസുകള്‍ 3 സ്റ്റാര്‍ റേറ്റിംഗ് നേടി. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ കാം എയര്‍, നേപ്പാള്‍ എയര്‍ലൈന്‍സ്, കസാഖിസ്ഥാന്റെ സ്‌കാറ്റ് എയര്‍, നേപ്പാളിലെ താര എയര്‍ എന്നീ സര്‍വീസുകള്‍ സുരക്ഷയില്‍ ഏറ്റവും താഴ്ന്ന റേറ്റിംഗ് ആയ 1 പോയിന്റ് മാത്രമേ നേടാനായുള്ളൂ.

Scroll To Top