Saturday December 10, 2016
Latest Updates

യാത്രയ്ക്കിടയില്‍ കുഞ്ഞിന് പ്രായം കൂടി !..വിമാനകമ്പനി കൂടുതല്‍ ചാര്‍ജ് ഈടാക്കി

യാത്രയ്ക്കിടയില്‍ കുഞ്ഞിന് പ്രായം കൂടി !..വിമാനകമ്പനി കൂടുതല്‍ ചാര്‍ജ് ഈടാക്കി

ഡബ്ലിന്‍ :രണ്ടാം പിറന്നാളിന് രണ്ട് ദിവസം മുമ്പ് കുഞ്ഞിന് വിമാന ടിക്കെറ്റെടുത്ത അച്ഛന്‍ 214 യൂറോ നല്‍കണമെന്ന് വിമാന കമ്പനി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇക്കാര്യം ഓര്‍മപ്പെടുത്താന്‍ മറന്നതിന് കമ്പനി യാത്രക്കാരനോട് ക്ഷമ ചോദിച്ചു.എയര്‍ ലിംഗസാണ് രണ്ട് വയസ്സുള്ള കുട്ടിക്ക് ടിക്കറ്റിനത്തില്‍ 214 യൂറോ ഈടാക്കിയത്. 

അയര്‍ലണ്ടില്‍ രണ്ടാഴ്ച്ചത്തെ സന്ദര്‍ശനത്തിന് ശേഷം മാര്‍ക് ക്വീനും ഭാര്യയും രണ്ട് വയസുകാരിയായ കുഞ്ഞും അമേരിക്കയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കുഞ്ഞിന്റെ രണ്ടാം പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് മാര്‍ക് ക്വിന്‍ യാത്രയ്ക്കും മടക്കത്തിനുമുള്ള ടിക്കറ്റെടുത്തത്. എന്നാല്‍ യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴേക്കും കുഞ്ഞിന് രണ്ട് വയസ്സ് പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കുള്ള ടിക്കറ്റ് നിരക്കായ 214 യൂറോ മാര്‍ക് ക്വിന്‍ അധികം നല്‍കണമെന്ന് അയര്‍ ലിംഗസ് ആവശ്യപ്പെട്ടത്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കുട്ടിയുടെ ജനന സര്‍ട്ടീഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും അന്ന് ഇതൊന്നും പറയാതിരുന്നത് എന്തുകൊണ്ടാണെന്നും അച്ഛന്‍ ചോദിച്ചു. 

എയര്‍ ലിംഗസിന്റെ ടിക്കറ്റ് നിരക്ക് പ്രകാരം 20 യൂറോയാണ് ശിശുക്കള്‍ക്കുള്ളത്. രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ചൈല്‍ഡ് ടിക്കറ്റ് വേണം. ഇക്കാര്യം എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നെന്നും എയര്‍ലിംഗസ് വക്താവ് പറഞ്ഞു.

Scroll To Top