Sunday December 04, 2016
Latest Updates

ഇന്റര്‍നെറ്റ് വേഗതയില്ലായ്മയ്ക്ക് പരിഹാരമാവുന്നു,മൂന്ന് ലക്ഷം വീടുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഒരു വര്‍ഷത്തിനുള്ളില്‍ 

ഇന്റര്‍നെറ്റ് വേഗതയില്ലായ്മയ്ക്ക് പരിഹാരമാവുന്നു,മൂന്ന് ലക്ഷം വീടുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഒരു വര്‍ഷത്തിനുള്ളില്‍ 

ഡബ്ലിന്‍:രാജ്യത്തെ ചില കൌണ്ടികളില്‍ അനുഭവപ്പെടുന്ന വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും പരിഹാരമുണ്ടാക്കാനുള്ള ദൗത്യങ്ങളുമായി എയര്‍ കോം രംഗത്ത്.ഒരു വര്‍ഷത്തിനുള്ളില്‍ 
1,070 കമ്മ്യൂണിറ്റികളിലായി 300,000 വീടുകളിലേക്കു കൂടി തങ്ങളുടെ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതി വ്യാപിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ എയര്‍കോം പറഞ്ഞു.
ഫൈബാഗ്(കെറി) ബ്ലാക്ക്‌സോട് (മേയോ), ഗോലീന്‍ (കോര്‍ക്ക്), മാം (ഗാല്‍വേ) റിങ്ങ്(വാട്ടര്‍ ഫോര്‍ഡ്) തുടങ്ങി നിലവില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത 300 ഏരിയകളും പുതിയ പദ്ധതിയില്‍ പെടും. നിലവില്‍ രാജ്യത്ത് 50 ശതമാനം വീടുകള്‍ക്കും, ഓഫീസ് സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.2016 ഓടെ ഇത് 70 ശതമാനമാക്കി ഉയര്‍ത്താനാണ് എയര്‍ കോം കമ്പനി പദ്ധതിയിടുന്നത്. 
2020ഓടെ ഈ നിരക്ക് 80 ശതമാനമാക്കി ഉയര്‍ത്താനും 35 ശതമാനം വീടുകളിലും, സ്ഥാപനങ്ങളിലും 1 ജിബി/ സെക്കന്റ് വേഗതയില്‍
ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കാനുമാണ് കമ്പനിയുടെ പദ്ധതി. പദ്ധതിയ്ക്ക് കമ്മ്യൂണിക്കേഷന്‍ മിനിസ്റ്റര്‍ അലക്‌സ് വൈറ്റ് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.
എയര്‍കോം രാജ്യത്തെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്‌വര്‍ക്കാണെങ്കില്‍ പോലും സമീപഭാവിയില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്നത് പ്രധാന എതിരാളികളായ യു പി സി യാണ്. ഈ മാസം മാര്‍ച്ചില്‍ എയര്‍കോം പുതുതായി 242,000 ഉപഭോക്താക്കളെ
നേടിയപ്പോള്‍, യു പി സി നേടിയത് 365,800 ഉപഭോക്താക്കളെയാണ്. എന്നാല്‍ ഒരുവര്‍ഷത്തെ മൊത്തം കണക്കെടുക്കുകയാണെങ്കില്‍ എയര്‍കോം ബഹുദൂരം മുന്നിലാണ്

Scroll To Top