Thursday December 08, 2016
Latest Updates

വിമാനത്താവളങ്ങളില്‍ യൂറോപ്യന്‍ പൗരന്മാര്‍ക്കും ഫുള്‍ പാസ്‌പോര്‍ട്ട് ചെക്കിംഗ് നിര്‍ബന്ധമാക്കുന്നു

വിമാനത്താവളങ്ങളില്‍ യൂറോപ്യന്‍ പൗരന്മാര്‍ക്കും ഫുള്‍ പാസ്‌പോര്‍ട്ട് ചെക്കിംഗ് നിര്‍ബന്ധമാക്കുന്നു

ഡബ്ലിന്‍:യൂറോപ്യനാണെന്ന അഹങ്കാരത്തില്‍ വിമാനത്താവളങ്ങളില്‍ നിന്നും വിശദമായ പാസ്‌പോര്‍ട്ട് ചെക്കിംഗില്ലാതെ ഇറങ്ങിപോരാവുന്ന കാലം കഴിയുന്നു.

ഭീകരാക്രമണം നേരിടുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ യൂറോപ്യന്‍ പൗരന്മാര്‍ക്കും ഫുള്‍ പാസ്‌പോര്‍ട്ട് ചെക്കിംഗ് നിര്‍ബന്ധമാക്കുവാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം ഇന്ന് പ്രഖ്യാപിച്ചേക്കും.

 

ബ്രസല്‍സില്‍ ഭികരവിരുദ്ധ സംഘടനാ രൂപീകരണ പ്രഖ്യാപനവും വെളളിയാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 28 രാജ്യങ്ങള്‍ പങ്കെടുക്കും. യുറോപ്യന്‍ യൂണിയന്‍ നീതിന്യായ മന്ത്രിമാരാണ് ഇന്ന് ബ്രസല്‍സില്‍ സമ്മേളിക്കുന്നത്.

വ്യക്തിഗത പരിഗണന കൂടാതെ വിമാനങ്ങളില്‍ എത്തുന്നവരെല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും എന്ന വിധത്തിലാണ് പ്രഖ്യാപനത്തിന്റെ കരട് രേഖ പുറത്തു വിട്ടിരിക്കുന്നത് . യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യാതിര്‍ത്തികളിലും ചെക്ക് പോയിന്റുകളിലും കര്‍ശനമായും ഡേറ്റാബേസ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയനിലെ 22 രാജ്യങ്ങളും നാലു അയല്‍ രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി നിയന്ത്രണം വേണ്ടെന്നു വച്ചിരുന്നെങ്കിലും ഇനി അതിര്‍ത്തിയില്‍ സുരക്ഷാ സേനയെ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

Scroll To Top