Sunday April 23, 2017
Latest Updates

ഡബ്ലിനില്‍ മുസ്ലിങ്ങളെ അപമാനിച്ചയാളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

ഡബ്ലിനില്‍ മുസ്ലിങ്ങളെ അപമാനിച്ചയാളെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു

ഡബ്ലിന്‍:ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും വിമാനത്തില്‍ കയറിയ മുസ്ലിം യാത്രക്കാരെ അപമാനിച്ചയാളെ എയര്‍ ലിംഗസ് ഫ്ളൈറ്റില്‍ നിന്നും ഇറക്കിവിട്ടു. ഡബ്ലിനില്‍ നിന്നും ബെര്‍ലിനിലേയ്ക്കുള്ള ഇഐ330 വിമാനത്തില്‍ ഞായറാഴ്ചയാണ് സഭവം. വിമാനം യാത്ര പുറപ്പെടും മുമ്പ് പ്രശ്നക്കാരനായ യാത്രക്കാരന്‍ മറ്റ് രണ്ട് മുസ്ലിം യാത്രക്കാരെ അധിക്ഷേപം നിറഞ്ഞ വാക്കുകളുപയോഗിച്ച് അപമാനിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ ഇയാളെ വിമാനത്താവളത്തില്‍ ഇറക്കിവിട്ടു.

സാഹചര്യത്തെ വിദഗദ്ധമായി നേരിട്ട് വിമാന ജീവനക്കാര്‍ക്ക് ധാരാളം പേര്‍ പ്രശംസയുമായെത്തി. വിമാനത്തിലുണ്ടായിരുന്നു മറ്റ് മുസ്ലിം യാത്രികരും തങ്ങള്‍ക്ക് എയര്‍ ലിംഗസ് സുരക്ഷിതത്വം നല്‍കിയതായി പ്രതികരിച്ചു.

Scroll To Top