Friday December 02, 2016
Latest Updates

എയര്‍ലിങ്ങസ് വിമാനത്തില്‍ പടക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രികരെ ഒഴിപ്പിച്ചു

എയര്‍ലിങ്ങസ്  വിമാനത്തില്‍ പടക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രികരെ ഒഴിപ്പിച്ചു

ഡബ്ലിന്‍:എയര്‍ലിങ്‌സ് വിമാനത്തിനുള്ളില്‍ പടക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ഒരു സംഘം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് വിമാനത്തില്‍ പടക്കം വച്ചതെന്നാണ് സൂചന. പാരീസില്‍ നിന്ന് ഡബ്ലിനിലേക്കുള്ള ഇഐ 523ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരനാണ് സീറ്റിന് പിന്നില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ സുരക്ഷാ പരിശോധന നടത്തി.
പടക്കം കണ്ടെത്തിയതിനാല്‍ വിമാന സര്‍വീസ് തടസ്സപ്പെട്ടതായി എയര്‍ ലിഗ്‌നസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം വസ്തുക്കള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും സുരക്ഷാ പരിശോധന കാരണമാണ് സര്‍വീസ് തടസ്സപ്പെട്ടതെന്നും അവര്‍ പറഞ്ഞു. വിമാനം വൈകുന്നതിനും ഇത് കാരണമായി.

Scroll To Top