Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരന്‍ വിവസ്ത്രനായി നൃത്തം ചെയ്തു,സഹി കെട്ട പൈലറ്റ് വിമാനം തിരിച്ചു വിട്ടു 

ഡബ്ലിനില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരന്‍ വിവസ്ത്രനായി നൃത്തം ചെയ്തു,സഹി കെട്ട പൈലറ്റ് വിമാനം തിരിച്ചു വിട്ടു 

ഡബ്ലിന്‍:മദ്യലഹരിയിലായ യാത്രക്കാരന്‍ പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ വിവസ്ത്രനാവുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയും സ്റ്റുവാര്‍ഡിനെ ശരീരം പങ്കിടാന്‍ ക്ഷണിക്കുകയും ചെയതതിനെത്തുടര്‍ന്ന് വിമാനം യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ചിറക്കി. 

ഡബ്ലിനില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്മീറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആളാണ് പ്രശ്‌നം സൃഷ്ടിച്ചത്.ഒരു സംഘം കൂട്ടുകാരോടൊപ്പം വിമാനത്തില്‍ കയറിയ ഇയാള്‍ എയര്‍പോര്‍ട്ട് ബാറില്‍ നിന്ന് വയറു നിറയെ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.വിമാനത്തിനുള്ളില്‍ കയറിയ ഉടനെ ഉടുവസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞ ഇയാള്‍ സീറ്റുകള്‍ക്ക് മേലേ കൂടി ആര്‍ത്തട്ടഹസിച്ച് കൊണ്ട് ചാടിക്കളിക്കാന്‍ തുടങ്ങി.ഇയാളുടെ ഒപ്പം യാത്ര ചെയ്തിരുന്ന സംഘം ഇയാളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നതായി സഹയാത്രികര്‍ പറഞ്ഞു.

ജീവനക്കാര്‍ ഇയാളെ സമാധാനിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കിയിലേക്ക് പുറപ്പെട്ട വിമാനം ബെല്‍ഗ്രേഡില്‍ ഇറക്കുകകയായിരുന്നു.ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ള ഇയാളെ സെര്‍ബിയന്‍ പോലിസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് ലക്ക് കെടുന്ന യാത്രക്കാരെ വിമാനത്തില്‍ പ്രവേശി്ക്കുന്ന തടയാനുള്ള നടപടികള്‍ എടുക്കുന്നതിനെക്കുറിച്ച് മന്ത്രി തല ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും മറ്റ് എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നത് തടയുവാനും കൂടി പദ്ധതിയുണ്ട്. ഇത്തരക്കാര്‍ കാരണം എമര്‍ജന്‍സി ലാന്‍ഡിംഗുകള്‍ നടത്തേണ്ടി വരുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇ്ത്തരം ആലോചനകള്‍ പുരോഗമിക്കുന്നത്.

പല വിദേശ സര്‍വ്വീസുകളും ഇത്തരം പ്രശ്‌നക്കാരെ സീറ്റോട് ചേര്‍ത്ത് ടേപ്പുകള്‍ ഒട്ടിച്ചും സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിച്ചും ബന്ധനസ്ഥരാക്കി ഇരുത്താറുണ്ട്. ഈ വര്‍ഷം ഇതുവരെ ഇത്തരം 156 കേസുകളാണ് ബ്രിട്ടീഷ് എയര്‍ലൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുട്ടുള്ളത്. ഗേറ്റുകളില്‍ റൗഡികളായ യാത്രക്കാരെ തടയാനും എയര്‍പോര്‍ട്ട് ബാറുകളില്‍ ഒരാള്‍ക്ക് നല്‍കാവുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. 

് 

Scroll To Top