Sunday September 24, 2017
Latest Updates

എയര്‍ ഇന്ത്യയില്‍ ഇനി സസ്യാഹാരം മാത്രം 

എയര്‍ ഇന്ത്യയില്‍ ഇനി സസ്യാഹാരം മാത്രം 

ഡല്‍ഹി ;ജനുവരി ഒന്നു മുതല്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഹൃസ്വ ദൂരയാത്രകളില്‍ സസ്യാഹാരം മാത്രം. 60 മിനിറ്റ് മുതല്‍ 90 മിനിറ്റ് വരെയെടുക്കുന്ന ഇക്കണോമിക് ക്ലാസ് യാത്രകള്‍ക്കാണ് ഇതു ബാധകം. ഡിസംബര്‍ 23നാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവില്‍ ഒപ്പുവച്ചത്.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മാംസാഹാരം ഉണ്ടാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടിയെന്നാണ് സൂചന. ഉച്ചഭക്ഷണ സമയത്തോ രാത്രി ഭക്ഷണ സമയത്തോ ആണ് യാത്രയെങ്കില്‍ ചായയും കാപ്പിയും ലഭിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ പുതിയ ഉത്തരവിനെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം നല്‍കാന്‍ വിമാനക്കമ്പനിക്ക് സാധിക്കണമെന്നാണ് ഇവരുടെ പക്ഷം. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ പലപ്പോഴും ചായയും കാപ്പിയും ലഭിക്കാറില്ലെന്നും ചിലര്‍ പരാതിപ്പെടുന്നു











Scroll To Top