Wednesday January 24, 2018
Latest Updates

ഒറ്റ പറക്കലില്‍ ഏറ്റവും ദൂരം നിര്‍ത്താതെ പറന്ന വിമാനമെന്ന ഖ്യാതി എയര്‍ ഇന്ത്യയ്ക്ക്

ഒറ്റ പറക്കലില്‍ ഏറ്റവും ദൂരം നിര്‍ത്താതെ പറന്ന വിമാനമെന്ന ഖ്യാതി എയര്‍ ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ദൂരം നിറുത്താതെ പറന്ന യാത്രാവിമാനമെന്ന ഖ്യാതി എയര്‍ ഇന്ത്യയ്ക്കു സ്വന്തം.

ന്യൂഡല്‍ഹിയില്‍നിന്ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് നിറുത്താതെ പറന്നാണ് എയര്‍ ഇന്ത്യ ചരിത്രം കുറിച്ചത്.അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലൂടെയായിരുന്നു പതിവ് റൂട്ട്. ഇതു വിട്ട് പസഫിക്കിനു മുകളിലൂടെ 1400 കിലോ മീറ്റര്‍ ്അധികം പറന്നാണ് എയര്‍ ഇന്ത്യ ചരിത്രം കുറിച്ചത്.

പതിവ് റൂട്ടില്‍ കാറ്റിന്റെ ശല്യം കൂടുതലാണ്. ഇതുകൊണ്ടു തന്നെ യാത്ര ബുദ്ധിമുട്ടാണ്. ഇതുകൊണ്ടാണ് റൂട്ട് മാറ്റിപ്പിടിച്ചത്.

15,300 കിലോ മീറ്റര്‍ ദൂരം 14.5 മണിക്കൂറില്‍ പറന്നാണ് ചരിത്രം കുറിച്ചത്. പതിവ് റൂട്ടില്‍ പോകുന്നതിലും രണ്ടു മണിക്കൂര്‍ മുന്‍പേയാണ് എന്നിട്ടും വിമാനം ലക്ഷ്യത്തിലെത്തിയത്. കാറ്റിന്റെ ശല്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

Scroll To Top