Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് പോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുമോ?മോഡിയുടെ വരവ് മലയാളികള്‍ക്ക് ശുഭവാര്‍ത്തയുമായി ?

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് പോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ ലഭിക്കുമോ?മോഡിയുടെ വരവ് മലയാളികള്‍ക്ക് ശുഭവാര്‍ത്തയുമായി ?

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് സ്വദേശത്തേയ്ക്ക് കൂടുതല്‍ യാത്രാസൌകര്യം ഒരുക്കികൊണ്ട് ഡബ്ലിനില്‍ നിന്നും എയര്‍ ഇന്ത്യാ ഫ്‌ലൈറ്റുകള്‍ക്ക് കണക്ഷന്‍ ലഭിച്ചേക്കുമെന്ന് സൂചനകള്‍,ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ യൂറോപ്പിലെ എയര്‍ ഇന്ത്യയുടെ പുതിയ ഇടത്താവളമാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

സെപ്റ്റംബര്‍ 23 ന് ഡബ്ലിനില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട തന്നെ എയര്‍ ഇന്ത്യ ഹബ്ബ് നേടിയെടുക്കുക എന്നതാണ്.ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഐറിഷ് സര്‍ക്കാര്‍ അത്തരമൊരു നീക്കത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചേക്കും എന്നാണ് ഇന്ത്യന്‍ അധികൃതര്‍ കരുതുന്നത്.അങ്ങനെയെങ്കില്‍ അയര്‍ലണ്ടില്‍ വെച്ചു തന്നെ ഹബ്ബിനുള്ള പ്രഖ്യാപനം ഉണ്ടായിക്കൂടെന്നില്ല.

ഫ്രാങ്ക്ഫര്‍ട്ടിലായിരുന്നു എയര്‍ ഇന്ത്യയുടെ യൂറോപ്യന്‍ ഹബ്ബ്.2010 ല്‍ നിര്‍ത്തലാക്കിയ ഇതിനു പകരമായി ഡബ്ലിനെ മാറ്റാനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്.ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യ ചിലവഴിച്ചിരുന്നതിന്റെ പകുതി തുകയെ ഡബ്ലിനിലെ ചിലവിനത്തില്‍ വരികയുള്ളു എന്നതാണ് ഡബ്ലിനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യയെ പ്രചോദിപ്പിക്കുന്ന ഘടകം.250 കോടി രൂപ ഫീസിനത്തില്‍ നല്‍കിയിട്ടും ,ഇന്ത്യന്‍ വിമാനത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കൃത്യസമയങ്ങളില്‍ ഗേറ്റ് സര്‍വീസ് പോലും ഫ്രാങ്ക്ഫര്‍ട്ടില്‍ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് 2010ല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 2 പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഫലവത്താവുന്നത് ഇപ്പോഴാണ്. 

കോപ്പന്‍ഹേഗന്‍,ബാഴ്‌സിലോണിയ,ബര്‍മ്മിംഗ്ഹാം എന്നി വിമാനത്താവളങ്ങള്‍ കൂടി യൂറോപ്യന്‍ ഹബ്ബിനു വേണ്ടി പരിഗണിക്കുന്നുണ്ട് എങ്കിലും ഗള്‍ഫില്‍ നിന്നുള്ള ചില വിമാനക്കമ്പനികള്‍ ഇടപെട്ട് നിലവിലുള്ള ധാരണകള്‍ അട്ടിമറിച്ചില്ലെങ്കില്‍ ഡബ്ലിന്‍ തന്നെ യൂറോപ്യന്‍ ഹബ്ബ് ആയി എയര്‍ ഇന്ത്യ തിരഞ്ഞെടുക്കും എന്നാണ് സൂചനകള്‍.

അതേ സമയം ഏതാനം പ്രതിസന്ധികള്‍ എയര്‍ ഇന്ത്യയെ ഡബ്ലിനില്‍ കാത്തിരിക്കുന്നുണ്ടെന്ന് വിദഗ്ദര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.അമേരിക്കയടക്കമുള്ള യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ബോയിംഗ് 777300 വിമാനങ്ങള്‍ക്ക് 8500 അടി നീളത്തിലുള്ള റണ്‍വേ ടേക്ക് ഓഫിന് ആവശ്യമുള്ളപ്പോള്‍ ഡബ്ലിനിലെ ടെര്‍മിനല്‍ 2 ലെ റണ്‍വേയുടെ പരമാവധി നീളം 8652 അടി മാത്രമാണ്.യൂറോപ്പില്‍ നിന്നും കൂടുതല്‍ കാര്‍ഗോ എയര്‍ ഇന്ത്യയ്ക്ക് കൊണ്ട് പോകാനും ഇത് തടസമാവും.

കൂടുതല്‍ ഭാരം വഹിച്ചു കൊണ്ടുള്ള ടേക്ക് ഓഫിന് കൂടുതല്‍ നീളമുള്ള റണ്‍വേ ആവശ്യമാണ്.പരമാവധി കൊണ്ട് പോകാ
വുന്ന കാര്‍ഗോ കുറച്ചു കൊണ്ട് മാത്രം സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യയുടെ ലാഭത്തെ ബാധിക്കുകയും ചെയ്യും.

എങ്കിലും യൂറോപ്പില്‍ സന്ദര്‍ശനാര്‍ഥം ഇടത്താവളം തേടുന്ന അമേരിക്കന്‍ യാത്രികര്‍ക്കും വര്‍ദ്ധിച്ചു വരുന്ന എയര്‍ കാര്‍ഗോ കൈമാറ്റത്തിനും ഉപകരിക്കും വിധം ഹബ്ബ് അത്യാവശ്യമായ സാഹചര്യമാണ് എയര്‍ ഇന്ത്യയ്ക്ക് ഉള്ളത്.നഷ്ട്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെങ്കിലും അടിയന്തരമായും അതിനുള്ള സാഹചര്യം ഒരുക്കാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമം.
റെജി സി ജേക്കബ് 



Scroll To Top