Wednesday February 22, 2017
Latest Updates

സാമ്പത്തിക പ്രതിസന്ധി; ചെലവുചുരുക്കല്‍ നടപടികളുമായി എയര്‍ഇന്ത്യ

സാമ്പത്തിക പ്രതിസന്ധി; ചെലവുചുരുക്കല്‍ നടപടികളുമായി എയര്‍ഇന്ത്യ

സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കൂടുതല്‍ ചെലവു ചുരുക്കല്‍ നടപടികളുമായി എയര്‍ ഇന്ത്യ. നഷ്ടത്തിലുളള സര്‍വീസുകള്‍ പുന:സംഘടിപ്പിച്ചും, ലാഭ സാധ്യതയുളള പുതിയ സര്‍വീസുകള്‍ ആരംഭിച്ചും പ്രതിസന്ധിയില്‍ നിന്നും കരകയറാനും കമ്പനി ആലോചിക്കുന്നുണ്ട്.

31,000 കോടി രൂപയായിരുന്നു എയര്‍ഇന്ത്യയുടെ 20132014 സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ കണക്കുകള്‍ പുറത്തു വരാനിരിക്കേ കമ്പനിയുടെ നഷ്ടം 4346 കോടിയലധികമാകുമെന്നാണ് വിലയിരുത്തലുകള്‍. 40,000 കോടി വായ്പയുടെ പലിശയിനത്തിലേക്കാണ് വരുമാനത്തിന്റെ ഏറിയ പങ്കും ചിലവഴിക്കപ്പെടുന്നത്. നവീകരണ പദ്ധതികളുടെ ഭാഗമായി 2012ല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 30,000 കോടിയില്‍ 18000 കോടിയും ഇതുവരെ ചിലവഴിക്കപ്പെട്ടതായാണ് കണക്കുകള്‍.

ചെലവു ചുരുക്കലിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 23 ബുക്കിങ്ങ് ഓഫീസുകള്‍ എയര്‍ഇന്ത്യ അടച്ചുപൂട്ടിയിരുന്നു. ഇതിനു പുറമെ, വിദേശത്തടക്കമുള്ള വിവിധ ബുക്കിങ്ങ് ഓഫീസുകള്‍ കൂടി അടച്ചുപൂട്ടാനുളള ആലോചനയിലാണ് കമ്പനി.ഡല്‍ഹിയെ ഓസ്‌ട്രേലിയയിലെ സിഡ്‌നി, മെല്‍ബണ്‍ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സര്‍വീസ് കമ്പനി ഇതിനോടകം നിര്‍ത്തലാക്കി. ഇത് സിഡ്‌നിയിലേക്ക് ആഴ്ച്ചയില്‍ നാലുതവണയും മെല്‍ബണിലേക്ക് മൂന്നുതവണയുമായി ചുരുക്കി.

മെയ് 16 മുതല്‍ സര്‍വീസ് പുന:സംഘടന നിലവില്‍ വരുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടുതല്‍ ലാഭകരമായ മാഡ്രിഡ്, ബാഴ്‌സലോണ, കോപ്പന്‍ഹേഗന്‍, സ്‌റ്റോക്ക്‌ഹോം എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുളള സാധ്യതയും എയര്‍ഇന്ത്യ പരിഗണിക്കുന്നുണ്ട്.

Scroll To Top