Saturday December 10, 2016
Latest Updates

കേരളത്തിലേയ്ക്കുള്ള വിമാനയാത്രികര്‍ ഭാഗ്യം കൊണ്ട് ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു,മദ്യപിച്ച് വിമാനം ഓടിച്ച പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് എയര്‍ ഇന്ത്യ

കേരളത്തിലേയ്ക്കുള്ള വിമാനയാത്രികര്‍ ഭാഗ്യം കൊണ്ട് ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു,മദ്യപിച്ച് വിമാനം ഓടിച്ച പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് എയര്‍ ഇന്ത്യ

കോഴിക്കോട്: വിമാന ദുരന്തങ്ങള്‍ ഏറിവരുത് യാത്രക്കാരില്‍ ഏറെ ഭീതി പടര്‍ത്തുന്നുണ്ട്. കഴിഞ്ഞയാഴ്ചയും വന്‍ ദുരന്തത്തില്‍നിന്ന് കഷ്ടിച്ചാണ് എമിറേറ്റ്സ് വിമാനം രക്ഷപെട്ടത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതിനിടെ വിമാനം പറത്തുന്നവര്‍ കൂടെ അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്തിയാലോ..? അത്തരമൊരു സംഭവമാണ് ഇന്നലെ ഉണ്ടായത്. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് വിമാനം പറത്തിയത് മദ്യപിച്ചു ലക്കുകെട്ടാണെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ പൈലറ്റ് ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജപ്പെടുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പൈലറ്റ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് അപൂര്‍വ്വമാണ്. വിമാനം എടുക്കാനായി പൈലറ്റ് എത്തുന്നത് സാധാരണ ബ്രീത്ത് അനലൈസര്‍ കഴിഞ്ഞാണ്. നേരത്തേയും മദ്യപിച്ച് വിമാനം പറത്തിയതിന് പിടിക്കപ്പെട്ടിട്ടുള്ളതിനാലാണ് പൈലറ്റിനെ വീണ്ടും എയര്‍ ഇന്ത്യ പരിശോധനക്ക് വിധേയനാക്കിയത്.
ഷാര്‍ജയില്‍ നിന്ന് കോഴിക്കോടെത്തിയ എഐ വിമാനം വീണ്ടും അടുത്ത സ്ഥലത്തേക്ക് ഷെഡ്യൂള്‍ ഉണ്ടായിരുന്നു. മദ്യപിച്ച പൈലറ്റിനെ വെച്ച് വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. കോഴിക്കോട് വിമാനത്താവളത്തില്‍ പകരക്കാരനാകാന്‍ പെട്ടെന്ന് മറ്റൊരു പൈലറ്റിനെ കിട്ടാതെയുമായതോടെ ആകെ കോലാഹലമായി. പിന്നീട് കോഴിക്കോട്ടേക്ക് പൈലറ്റുമായി മറ്റൊരു വിമാനം വഴിതിരിച്ച് വിട്ടാണ് എയര്‍ ഇന്ത്യ പ്രശ്നം പരിഹരിച്ചത്. പൈലറ്റ് എത്തിയതോടെ കുടുങ്ങി കിടന്ന എഐ വിമാനം വീണ്ടും യാത്രയ്ക്ക് സജ്ജമായി.
മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു. ഇതിന് മുമ്പും പൈലറ്റ് ഇത് ആവര്‍ത്തിച്ചിച്ചുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കി വിടാനാവില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

Scroll To Top