Sunday December 11, 2016
Latest Updates

ബെല്‍ഫാസ്റ്റില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്രാ സൗകര്യം ഒരുക്കി എയര്‍ ഇന്ത്യ

ബെല്‍ഫാസ്റ്റില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്രാ സൗകര്യം ഒരുക്കി എയര്‍ ഇന്ത്യ

ബെല്‍ഫാസ്റ്റ്: യൂറോപ്പിലെ പ്രാദേശിക വിമാനക്കമ്പനിയായ ഫ്‌ളൈബിമായിച്ചേര്‍ന്ന് നോര്‍ത്തേണ്‍ ആയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് യാത്രാ സൗകര്യമൊരുക്കി എയര്‍ ഇന്ത്യ. ബെല്‍ഫാസ്റ്റിനു പുറമെ ഇംഗ്ലണ്ടിലെ,എഡിന്‍ബര്‍ഗ് സ്‌കോട്ട്‌ലണ്ടിലെ ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്നും ബിര്‍മ്മിങ്ഹാം വഴി ഡല്‍ഹിയിലേയ്ക്ക് ദിവസേനെ യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്.ഫ്‌ളൈബിന്റെ വിമാനത്തില്‍ ബെല്‍ഫാസ്റ്റില്‍ നിന്ന് ബിര്‍മ്മിങ്ഹാം വഴി ഇന്ത്യയിലേയ്ക്ക് നേരിട്ട് ടിക്കറ്റ് ലഭ്യമാക്കും

എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയോ, ട്രാവല്‍ ഏജന്റ്‌സ് വഴിയോ മെയ് 10 മുതല്‍ ഈ ഫ്‌ളൈറ്റുകളിലേയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിച്ചുതുടങ്ങും. ജൂണ്‍ 1 മുതലാണ് സര്‍വീസ് തുടങ്ങുക. അയര്‍ലണ്ടില്‍ താമസമാക്കിയ ഇന്ത്യക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇതി വളരെ ഗുണകരമാകുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലേയ്ക്കാണ് ഈ സര്‍വീസ് പ്രയോജനപ്പെടുത്തുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Scroll To Top