Thursday August 17, 2017
Latest Updates

ഡബ്ലിനില്‍ വിമാനം തിരിച്ചിറക്കിയ വാര്‍ത്ത അധികൃതര്‍ മുക്കി,വിമാനത്തില്‍ പുകയും തീപ്പൊരിയും സാധാരണ സംഭവമെന്ന് വിശദീകരണം!

ഡബ്ലിനില്‍ വിമാനം തിരിച്ചിറക്കിയ വാര്‍ത്ത അധികൃതര്‍ മുക്കി,വിമാനത്തില്‍ പുകയും തീപ്പൊരിയും സാധാരണ സംഭവമെന്ന് വിശദീകരണം!

ഡബ്ലിന്‍:ഇന്നലെ രാവിലെ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തെപ്പറ്റി നിസാരമായ വിശദീകരണം മാത്രം നല്‍കി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തലയൂരി.സംഭവത്തിന്റെ ഗൗരവം പരിഗണിച്ചു രഹസ്യമാക്കുന്നതിലുപരി ചില വിമാനക്കമ്പനികളുടെ വ്യാപാര താത്പര്യം മൂലമുള്ള സമ്മര്‍ദം കാരണമാണ് ഇത്തരം അപകടങ്ങളെ നിസാരവത്കരിക്കുന്നത് എന്ന് മറ്റ് വിമാനയാത്രാ ദാതാക്കള്‍ പറയുന്നുമുണ്ട്. 

ഇന്ത്യാക്കാരും ചൈനക്കാരും ഉള്‍പ്പെടെയുള്ള യാത്രികരുമായി ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഇന്ന് രാവിലെ 9 മണിയ്ക്ക് പുറപ്പെട്ട എയര്‍ ഫ്രാന്‍സിന്റെ വിമാനം ആകാശത്തിലേയ്ക്ക് പറന്നുയര്‍ന്ന ശേഷം അതിവേഗത്തില്‍ തിരിച്ചിരക്കുകയായിരുന്നു.
പുകയും തീപ്പൊരിയും വിമാനത്തില്‍ നിന്നും ഉയര്‍ന്നിരുന്നതായി യാത്രക്കാര്‍ പറയുന്നുണ്ട്.യാത്രക്കാര്‍ പരിഭ്രാന്തരാവുകയും നിലവിളിയ്ക്കുകയും ചെയ്തു.വിമാനത്തിന്റെ ഉള്‍ ഭാഗങ്ങളില്‍ പുകയുടെ ഗന്ധം നിറഞ്ഞിരുന്നു.എന്തായാലും പൈലറ്റ് അപകടമില്ലാതെ വിമാനം ഇറക്കിയപ്പോഴേയ്ക്കും നിരവധി ആംബുലന്‍സുകളും,ഫയര്‍ ഫൈറ്റിംഗ് ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തയാറായി നിരന്നു കഴിഞ്ഞിരുന്നു.dub acci

തിരിച്ചിറക്കിയ വിമാനത്തില്‍ നിന്നും യാത്രാക്കാരെ അതിവേഗതയില്‍ ഒഴിവാക്കിയ വിമാനാധികൃതര്‍ ഉച്ചയോടെ പകരം സംവിധാനം ഉണ്ടാക്കി യാത്രക്കാരെ നിശ്ചിത സ്ഥലങ്ങളിലേയ്ക്ക് അയച്ചു.

ഇതേ സാഹചര്യങ്ങളോടെ നവംബര്‍ 5 ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഇറക്കിയ UA 925 എന്ന യുനൈറ്റഡ് എയര്‍ ലൈന്‍സ് വിമാനത്തിന്റെ വാര്‍ത്ത ഐറിഷ് പത്രങ്ങള്‍ക്ക് മുന്‍പേജ് വാര്‍ത്തയായിരുന്നു.ബ്രിട്ടനില്‍ നിന്നും വാഷിംഗ്ഡണീലേയ്ക്ക് പറന്നു കൊണ്ടിരുന്ന വിമാനത്തില്‍ ഐറിഷ് അതിര്‍ത്തിയില്‍ വെച്ചാണ് പുക കണ്ടത്.തുടര്‍ന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു.

എന്നാല്‍ ഇന്നലെ അപകട വിവരം അറിഞ്ഞ് ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലേയ്ക്ക് വിളിച്ച ഐറിഷ് ടൈംസ് ബ്രേക്കിംഗ് ന്യൂസ് എഡിറ്റര്‍ ഡേവിഡ് ലാബ്യാനിയോടു ഇത്തരമൊരു സംഭവം ഉണ്ടായി എന്ന് സമ്മതിക്കാന്‍ പോലും എയര്‍പോര്‍ട്ട് അധികൃതര്‍ തയ്യാറായില്ലയെന്നറിയുന്നു .തുടര്‍ന്ന് വിമാനം തിരിച്ചിറങ്ങിയ ഫോട്ടോ അയച്ചപ്പോഴാണ് സംഭവം നടന്നതാണെന്ന് അധികൃതര്‍ ഉറപ്പിച്ചത്.ഇതൊരു സാധാരണ സംഭവമാണെന്നും പുകയും സ്പാര്‍ക്കിംഗും ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നുമാണ് അദ്ദേഹത്തിനു ലഭിച്ച വിശദീകരണം !

താലയിലെ ഓസ്‌കാര്‍ ട്രാവല്‍ ബ്യൂറോയില്‍ നിന്നും ടിക്കറ്റെടുത്ത് എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ചൈനീസ് വംശജന്‍ എടുത്ത ഫോട്ടോയാണ് ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്നത്.വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ ഇദ്ദേഹം ഓസ്‌കാര്‍ ട്രാവല്‍സില്‍ വിളിച്ച് സംഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു 

ചൈനക്കാരും ഇന്ത്യാക്കാരുമായ യാത്രക്കാരായിരുന്നു വിമാനത്തില്‍ കൂടുതല്‍.ഇപ്പോള്‍ ബാംഗ്ലൂര്‍ അടക്കമുള്ള ഇന്ത്യയിലെയും ചൈനയിലെയും വിമാനത്താവളങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമായതിനാല്‍ എയര്‍ ഫ്രാന്‍സിന് ഡബ്ലിനില്‍ നിന്നും കൂടുതല്‍ യാത്രക്കാര്‍ ഇപ്പോള്‍ ടിക്കറ്റെടുക്കുന്നുണ്ടെന്ന് ഡബ്ലിനിലെ ക്ലബ് ട്രാവല്‍സ് അധികൃതര്‍ പറഞ്ഞു. 46 കിലോ ലഗേജും,10 കിലോ ഹാന്‍ഡ് ലഗേജും അടക്കം 56 കിലോ ഗ്രാം ലഗേജ് കൂടെ കൊണ്ടുപോകാമെന്ന സൌകര്യവും എയര്‍ ഫ്രാന്‍സ് നല്‍കുന്നുണ്ടെന്ന് ക്ലബ് ട്രാവല്‍സ് പ്രതിനിധി വ്യക്തമാക്കി.

റെജി സി ജേക്കബ് 


Scroll To Top