Sunday December 11, 2016
Latest Updates

വിമാനത്തിന്റെ ടയര്‍ പൊട്ടി : ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ്

വിമാനത്തിന്റെ ടയര്‍ പൊട്ടി : ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ്

ഡബ്ലിന്‍ : വിമാനത്തിന്റെ ടയര്‍ പൊട്ടിയതു മൂലം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്. കഴിഞ്ഞ ദിവസം ഐറിഷ് സമയം 6.30നാണ് എയര്‍ ഫ്രാന്‍സ് വിമാനം 1016ന്റെ ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടത്. വിമാനം പറന്നുയര്‍ന്നതിനു ശേഷമാണ് ടയര്‍ പൊട്ടിയ വിവരം ജോലിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാരിസിലെ ഡീ ഗള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട വിമാനമാണിത്. 

വിമാനത്തിന്റെ ടയര്‍ പൊട്ടിയതറിഞ്ഞ് പൈലറ്റിന് ഉദ്യോഗസ്ഥര്‍ വിവരം കൈമാറുകയായിരുന്നു. ഉടന്‍ തന്നെ വിമാനം അടുത്ത എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുവാന്‍ നിര്‍ദേശം നല്‍കി. ഡബ്ലിന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ അധികൃതര്‍ വിലയിരുത്തി.ഫയര്‍ സര്‍വീസിനെയെല്ലാം ക്രമീകരിച്ചിരുന്നു. 

രാത്രി 8.12ന് എയര്‍ ഫ്രാന്‍സിന്റെ വിമാനം അടിയന്തിരമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലിറക്കി.പിന്നീട് നടന്ന പരിശോധനയില്‍ പൊട്ടിയ ടയര്‍ മാറ്റി. സുരക്ഷിതമായി തന്നെയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ വിലയിരുത്തി

Scroll To Top