Saturday January 20, 2018
Latest Updates

ഡണ്‍ഗാര്‍വനില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു 

ഡണ്‍ഗാര്‍വനില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു 

ഡണ്‍ഗാര്‍വന്‍:ഇന്നലെ വൈകിട്ട് വാട്ടര്‍ഫോര്‍ഡിലെ ഡണ്‍ഗാര്‍വനിന് സമീപം ചെറു വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. ഡണ്‍ഗാര്‍വനും സ്ട്രാട് ബെല്ലിയ്ക്കും സമീപം ഗാരിബെനില്‍ വെച്ച് വിമാനം ആകാശത്തുനിന്നും പെട്ടന്ന് പാടത്തേയ്ക്ക് പതിയ്ക്കുകയായിരുന്നു. 
വാട്ടര്‍ ഫോര്‍ഡില്‍ ഇന്ന് നടക്കുന്ന ഫോയിന്‌സ് എയര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു 60 വയസുകാരനായ പൈലറ്റ്.വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതിനാല്‍ ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു നന്നാക്കുന്നതിനായി പോവുകയായിരുന്നു.എന്നാല്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ചു വാട്ടര്‍ഫോര്‍ഡിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ വിമാനം തകരുകയായിരുന്നു.
പൈലറ്റിന്റെ മരണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തിയ അധികൃതര്‍ എയര്‍ ഷോ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചെങ്കിലും മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭ്യര്‍ഥനയെ മാനിച്ച് എയര്‍ ഷോ നിശ്ചിത സമയത്ത് തന്നെ നടത്താന്‍ പിന്നീട് തീരുമാനിച്ചു.

ഗാര്‍ഡ അന്വേഷണം ആരംഭിച്ചു 

 

Scroll To Top