Tuesday December 06, 2016
Latest Updates

എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ 

എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ 

സിംഗപ്പൂര്‍: 162 യാത്രക്കാരുമായി കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജാവ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം ഇന്ന് രാവിലെയാണ് കാണാതായത്.സുരബായില്‍ നിന്ന് പുറപ്പെട്ട ക്യൂ.സെഡ് 8501 ആണ് കാണാതായത്.

പുലര്‍ച്ചെ ആറേകാലിന് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനം കാലത്ത് 8.30 ന് സിംഗപ്പൂരില്‍ എത്തേണ്ടതായിരുന്നു.7.24ഓട് കൂടിയാണ് ജക്കാര്‍ത്ത എയര്‍ കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുന്നത്. അതേസമയം വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് ദിശമാറിപ്പോകട്ടേയെന്ന് പൈലറ്റ് ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് എന്തിനെന്ന് വ്യക്തമായിട്ടില്ല.

കാണാതാവും മുന്‍പ്, 32000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരുന്ന വിമാനം മേഘങ്ങള്‍ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാനായി 38000 അടി ഉയരത്തില്‍ പറന്നിരുന്നു. തുടര്‍ന്ന് വിമാനവുമായുളള സകല വാര്‍ത്താവിനിമയ ബന്ധങ്ങളും നഷ്ടപ്പെടുകയായിരുന്നു. ജാവാ കടലിടുക്കിന് മുകളിലാണ് വിമാനവുമായുളള ബന്ധം നഷ്ടപ്പെട്ടത്.എയര്‍ ഏഷ്യ അധികൃതര്‍ വിമാനത്തിലുളളവരുടെ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമായി എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.

യാത്രക്കാരില്‍ 149പേര്‍ ഇന്തൊനേഷ്യക്കാരും ബാക്കിയുള്ളവര്‍ ബ്രിട്ടന്‍. സൗത്ത് കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.യാത്രക്കാരില്‍ ഇന്ത്യക്കാരില്ലെന്നാണ് വിമാനകമ്പനിയുടെ വിശദീകരണം. 

Scroll To Top