Saturday December 10, 2016
Latest Updates

അടുത്ത അവധിയ്ക്ക് ആസ്‌ട്രേലിയ കാണാന്‍ പോകുന്നോ?ടിക്കറ്റ് നിരക്ക് 100 യൂറോയില്‍ താഴെ !എയര്‍ ഏഷ്യയുടെ ഓഫര്‍ രണ്ടു ദിവസം കൂടി !

അടുത്ത അവധിയ്ക്ക് ആസ്‌ട്രേലിയ കാണാന്‍ പോകുന്നോ?ടിക്കറ്റ് നിരക്ക് 100 യൂറോയില്‍ താഴെ !എയര്‍ ഏഷ്യയുടെ ഓഫര്‍ രണ്ടു ദിവസം കൂടി !

മുംബൈ:അടുത്ത തവണ കേരളത്തിലേയ്ക്ക് പോകുമ്പോള്‍ ആസ്‌ട്രേലിയയിലേയ്ക്ക് പോയ സുഹൃത്തുക്കളെയൊക്കെ ഒന്ന് കാണാന്‍ പോകണം എന്നൊരു പ്ലാനുണ്ടോ?അഥവാ അവിടെ പോയി അവിടുത്തെ ജോലി സാഹചര്യങ്ങള്‍ ഒക്കെയൊന്നു പഠിക്കണം എന്ന് തോന്നുന്നുണ്ടോ ?അങ്ങനെയുള്ളവര്‍ക്ക് ഇതാ വന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്.100 യൂറോയില്‍ താഴെ മാത്രമാണ്( 5739 രൂപ ) കൊച്ചിയില്‍ നിന്നും മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നിവിടങ്ങളിലേക്കുള്ള വണ്‍ വേ ടിക്കറ്റ്  ടിക്കറ്റ് നിരക്ക്. പോയി വരാന്‍ ആകെ 162 യൂറോ !

2999 രൂപ മുതലുള്ള വിവിധ വിദേശ യാത്രാ ടിക്കറ്റ് വാഗ്ദാനവുമായാണ് വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഓഫറുകള്‍ പുറത്തു വിട്ടിരിക്കുന്നത്.എല്ലാ നികുതികളുമുള്‍പ്പെടെയാണ് ഈ നിരക്ക്. ഈമാസം 28 വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.ഇനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രം.അടുത്തവര്‍ഷം ഫെബ്രുവരി 15നും ആഗസ്റ്റ് 31നും ഇടക്കാണ് യാത്രചെയ്യാനാവുക.

30 ലക്ഷം ടിക്കറ്റുകളാണ് ഈ പദ്ധതിയില്‍ എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയില്‍നിന്ന് ക്വാലാലംപൂരിലേക്കുള്ള ടിക്കറ്റിന് 2999 രൂപയും ഹോങ്കോങ്, പെനാങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് 4019 രൂപ വീതവുമാണ് നിരക്ക്.

വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് മറ്റ് വിദേശ നഗരങ്ങളിലേക്കും ടിക്കറ്റുകള്‍ക്ക് നിരക്കിളവുണ്ട്. ആഭ്യന്തര സര്‍വിസുകള്‍ക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 799 രൂപക്കാണ് കൊച്ചിബംഗളൂരു ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.

Scroll To Top