Sunday December 04, 2016
Latest Updates

ഈജിപ്തില്‍ വിമാനം തകര്‍ന്ന് തകര്‍ന്ന് ഇരുനൂറിലേറെ പേര്‍ മരണപ്പെട്ടു,ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു

ഈജിപ്തില്‍ വിമാനം തകര്‍ന്ന് തകര്‍ന്ന് ഇരുനൂറിലേറെ പേര്‍ മരണപ്പെട്ടു,ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തു

കെയ്‌റോ: ഈജിപ്തില്‍ നിന്നും റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്ന് കാണാതാകുകയും പിന്നീട് സിഗ്‌നല്‍ കിട്ടുകയും ചെയ്ത റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഈജിപ്തിലെ സീനായ് മേഖലയില്‍ തകര്‍ന്നതായി ഈ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇരുനൂറിലധികം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായിട്ടാണ് വിവരം.

അതേ സമയം വിമാനം വെടിവച്ചിട്ടതാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടു.
അപകടകാരണം സാങ്കേതിക തകരാറെന്ന ധാരണയില്‍ അന്വേഷണം പുരോഗമിക്കവെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തത്.എന്നാല്‍ വിമാനം തകര്‍ന്ന് വീഴുന്നതിനു തൊട്ടു മുമ്പ് സാങ്കേതിക തകരാറിനെ കുറിച്ച് പൈലറ്റ് പൈലറ്റ് വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ഐ.എസിന്റെ അവകാശവാദത്തിന് അടിസ്ഥാനമുണ്ടോയെന്ന് അന്വേഷണത്തിന് ശേഷമേ അധികൃതര്‍ സ്ഥിരീകരിക്കൂവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍kak1

ഈജിപ്ഷ്യന്‍ റിസോര്‍ട്ടായ ഷാം എല്‍ ഷെയ്ഖില്‍ നിന്നും റഷ്യന്‍ നഗരമായ സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോയ റഷ്യന്‍ എയര്‍ലൈന്‍ കോഗാലിമാവിയയുടെ എയര്‍ബസ് എ 321 ജെറ്റ് ആണ് അപ്രത്യക്ഷമായത്. ഈജിപ്തില്‍ നിന്നും യാത്ര തിരിച്ചശേഷം ഈജിപ്തിലെ സിനായ് മേഖലയില്‍ വച്ച് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായിരുന്നു.
സൈപ്രിയ എയര്‍സ്‌പോസിലെ സ്‌ക്രീനില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷമായെങ്കിലും പിന്നീട് സിഗ്‌നല്‍ തുര്‍ക്കി എയര്‍കണ്‍ട്രോളില്‍ ലഭിച്ചതായി സ്ഥിരീകരിക്കപ്പെട്ടതോടെ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടും വന്നു. ഏറ്റവും ഒടുവില്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായീല്‍ തന്നെ വിമാനം തകര്‍ന്നതായി വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. 224 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Scroll To Top