Saturday December 03, 2016
Latest Updates

ബലാത്സംഗ ആരോപണം അമൃതാ ആശുപത്രിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് അധികൃതര്‍

ബലാത്സംഗ ആരോപണം അമൃതാ ആശുപത്രിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് അധികൃതര്‍

കൊച്ചി: കൊച്ചിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയോട് ചേര്‍ന്നുള്ള റെയില്‍വെ ട്രാക്കില്‍ നഴ്‌സായ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത അമൃത ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ വിശദീകരിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സാമൂഹ്യ മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും നടത്തുന്ന കുപ്രചരണങ്ങളാണെന്നും അമൃത ആശുപത്രിയിലെ നഴ്‌സിംഗ് ഡയറക്ടര്‍ എംഎസ് ബാല വിശദീകരിച്ചു.

അമൃത ആശുപത്രി നഴ്‌സിംഗ് ഡയറക്ടറുടെ വാര്‍ത്താ കുറിപ്പ്amrita-hospital

വളരെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനായി മെനഞ്ഞെടുത്ത കെട്ടുകഥകളായി മാത്രമേ ഇതിനെ കാണാനാകൂവെന്നും ഇതിനെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാനേജ്‌മെന്റ് തീരുമാനിച്ചതായും നഴ്‌സിംഗ് ഡയറക്ടര്‍ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ അമൃത ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെയും അമൃത ആശുപത്രി അധികൃതര്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
കൊച്ചിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സിനെ സമീപത്തെ റെയില്‍വെ ട്രാക്ക് പരിസരത്ത് കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് വാര്‍ത്ത പുറത്തുവന്നത്. കേസ് പരാതി ഇല്ലാതെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണെന്നും പ്രചരിച്ചു. ഇതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ബലാല്‍സംഗത്തിനിരയായ സംഭവം അന്വേഷിക്കണമെന്നും അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആര്‍എംപി നേതാവ് കെ.കെ. രമ ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

Scroll To Top