Saturday May 27, 2017
Latest Updates

എഐബിയില്‍ വീണ്ടും സാങ്കേതിക പ്രശ്നങ്ങള്‍,മൊബൈല്‍ ബാങ്കിംഗ് നിലച്ചു

എഐബിയില്‍ വീണ്ടും സാങ്കേതിക പ്രശ്നങ്ങള്‍,മൊബൈല്‍ ബാങ്കിംഗ് നിലച്ചു

ഡബ്ലിന്‍:എഐബിയുടെ മൊബൈല്‍ ബാങ്കിങ് സര്‍വീസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സാങ്കേതിക തകരാറുകള്‍. വെള്ളിയാഴ്ച രാവിലെ അര മണിക്കൂറോളം ഉപഭോക്താക്കള്‍ക്ക് ഇത് പ്രശ്‌നം സൃഷ്ടിച്ചു. ശേഷം തകരാറുകള്‍ പരിഹരിച്ചതായി എഐബി വക്താവ് അറിയിച്ചു.

വ്യാഴാഴ്ചയും എഐബിയുടെ സേവനങ്ങള്‍ക്ക് സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. എഐബി എടിഎം മെഷിനുകള്‍, ഓണ്‍ലൈന്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നീ സേവനങ്ങളാണ് വ്യാഴാഴ്ച മണിക്കൂറുകളോളം പണിമുടക്കിയത്. തുടര്‍ന്ന് അന്നുതന്നെ രാത്രിയോടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Scroll To Top