Saturday January 21, 2017
Latest Updates

എഐബി ഷെയറുകള്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം 2018 വരെ നീളും,ലക്ഷ്യമിടുന്നത് 3.3 ബില്യണ്‍

എഐബി ഷെയറുകള്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം 2018 വരെ നീളും,ലക്ഷ്യമിടുന്നത് 3.3 ബില്യണ്‍

ഡബ്ലിന്‍:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എഐബിയുടെ ഷെയറുകള്‍ വില്‍ക്കാന്‍ സര്‍ക്കാരിന് 2018 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. നിലവില്‍ എഐബിയുടെ 99% ഷെയറുകളും സര്‍ക്കാരിന്റെ കയ്യിലാണ്. സാമ്പത്തിക മാന്ദ്യ കാലത്ത് ബാങ്ക് തകരാതിരിക്കാനായി 21 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ നിക്ഷേപം നടത്തിയത്.

രാജ്യത്തെ വിപണിയിലെ പ്രശ്നങ്ങള്‍ മൂലമാണ് വില്‍പ്പന നീളുന്നത്. ബാങ്കിന്റെ 25% ഓഹരികള്‍ നിക്ഷേപകര്‍ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതുവഴി കിട്ടുന്ന വരുമാനം രാജ്യത്തിന്റെ കടം വീട്ടാന്‍ ഉപയോഗപ്പെടുത്തും. 3.3 ബില്ല്യണ്‍ യൂറോയാണ് ഓഹരി വില്‍പ്പന വഴി നേടാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും തുക ലഭിക്കുമോ എന്ന കാര്യം സംശയമാണ്.

Scroll To Top