Monday December 05, 2016
Latest Updates

പ്രതിസന്ധി :എഐബി ബാങ്ക് വില്‍ക്കാനൊരുങ്ങുന്നു 

പ്രതിസന്ധി :എഐബി ബാങ്ക് വില്‍ക്കാനൊരുങ്ങുന്നു 

ഡബ്ലിന്‍: സര്‍ക്കാര്‍ എഐബി ബാങ്ക് വില്‍ക്കാനൊരുങ്ങുന്നു. ധനമന്ത്രി മൈക്കല്‍ നൂനന്റെ തീരുമാന പ്രകാരമാണ് എഐബി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നത്. ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് ഒരു ഉപദേശക സമിതിയെയും ധനമന്ത്രി നിയമിച്ചു കഴിഞ്ഞു. എഐബി ബാങ്കിലെ സര്‍ക്കാര്‍ ഓഹരിയില്‍ 99 ശതമാനവും വില്‍ക്കും. ഇതില്‍ 25 മുതല്‍ 30 ശതമാനം ഓഹരികള്‍ വരെ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കും. നേരത്തെ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഓഹരികളും ഇപ്രകാരം വിറ്റിരുന്നു. 

അതേസമയം ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ധനമന്ത്രി മൈക്കല്‍ നൂനന്‍ രണ്ട് വട്ടം ചിന്തിക്കണമെന്ന് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ഓഹരികള്‍ വിറ്റഴിച്ചാല്‍ പോലും എഐബിക്ക് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ഓഹരികള്‍ വാങ്ങുന്ന സ്വകാര്യ നിക്ഷേപകര്‍ കൂടുതല്‍ ലാഭം നേടാന്‍ മാത്രമേ ശ്രമിക്കൂ. അതുകൊണ്ട് തന്നെ ബാങ്ക് വില്‍പ്പനയിലൂടെ പൊതുജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനമുണ്ടാകുമെന്ന് പറയാനാകില്ല. 

ഓഹരി വില്‍പ്പനയിലൂടെ 3.5 ബില്യന്‍ യൂറോ സമാഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബാങ്ക് ഓഫ് അയര്‍ലണ്ടും എഐബിയും കൂടിയാണ് ഐറിഷ് ബാങ്കിംഗ് മേഖലയുടെ 75 മുതല്‍ 80 ശതമാനം വരെ കയ്യടക്കി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് എഐബിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ അനുയോജ്യമായ സമയമാണോ എന്ന് ഫിനാഫാള്‍ ആശങ്ക പ്രകടിപ്പിച്ചു. 

Scroll To Top