Thursday December 08, 2016
Latest Updates

എ ഐ ബി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

എ ഐ ബി വില്‍ക്കാനൊരുങ്ങി സര്‍ക്കാര്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ ബാങ്കായ എഐബിയില്‍ സര്‍ക്കാരിനുള്ള ഓഹരിയുടെ 50% എങ്കിലും 2019ഓടെ വില്‍ക്കണമെന്ന് ഫിനഗേല്‍ ഡബ്ലിന്‍ എംഇപിയും, മുന്‍ ധനകാര്യമന്ത്രിയുമായ ബ്രയാന്‍ ഹേയ്‌സ്. ബാങ്കുകളെ നിലനിര്‍ത്താനായി സര്‍ക്കാര്‍ ഇതിനകം തന്നെ വലിയ തുക ചെലവഴിച്ചുവെന്നും, എഐബി വില്‍ക്കുന്നതാണ് ശരിയായ നടപടിയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എഐബിയുടെ ഭാവി തുലാസിലാണ്, ബാങ്കില്‍ മുടക്കിയ നിക്ഷേപത്തില്‍ കഴിയുന്നത്ര തിരിച്ചുപിടിക്കണം’ അദ്ദേഹം പറഞ്ഞു. നിലവില്‍ 21 ബില്ല്യണ്‍ യൂറോയാണ് എഐബിയില്‍ സര്‍ക്കാരിന്റെ നിക്ഷേപം. ജൂലൈയോടെ ഇതില്‍ 6.5 ബില്ല്യണ്‍ യൂറോ തിരികെപ്പിടിക്കും. 2019 തുടങ്ങുമ്പോഴേക്കും എഐബിയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം 50 ശതമാനത്തില്‍ കൂടരുത് എന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിങ് ബിസിനസില്‍ നിന്നും സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നും, അല്ലെങ്കില്‍ സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്കും കോര്‍പ്പറേറ്റ് ബാങ്കുകള്‍ക്കുമിടയില്‍ പെട്ടു പോകുമെന്നും ഹേയ്‌സ് കൂട്ടിച്ചേര്‍ത്തു

Scroll To Top