Thursday December 08, 2016
Latest Updates

ഓണ്‍ലൈന്‍ ബാങ്കിങ്: എ ഐ ബിയില്‍ പ്രതിസന്ധി തുടരുന്നു

ഓണ്‍ലൈന്‍ ബാങ്കിങ്: എ ഐ ബിയില്‍ പ്രതിസന്ധി തുടരുന്നു

ഡബ്ലിന്‍:ബിസിനസ് ഉപഭോക്താക്കള്‍ക്ക് എഐബിയില്‍ നേരിടുന്ന ഓണ്‍ലൈന്‍ ബാങ്കിങ് പ്രതിസന്ധി തുടരുന്നു. തിങ്കളാഴ്ച മുതല്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. സാങ്കേതിക തകരാറാണ് എന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. പ്രശ്നം എപ്പോള്‍ പരിഹരിക്കപ്പെടുമെന്നതിനെപ്പറ്റി വ്യക്തതയില്ല.

ബാങ്കിന്റെ iBusiness Banking Serviceലേയ്ക്ക് ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാത്ത അവസ്ഥയാണ്. മറ്റ് ചിലപ്പോള്‍ ഇടപാട് നടക്കുന്നത് വളരെ മെല്ലെയും. ബാങ്കിന്റെ ഐടി വിദഗ്ദ്ധര്‍ പ്രശ്നം പരിശോധിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് സംവിധാനം തകരാറിലായിരുന്നു

Scroll To Top