Wednesday June 28, 2017
Latest Updates

അയര്‍ലണ്ടിന്റെ സ്വന്തം ബാങ്ക് വില്‍ക്കാന്‍ പോകുന്നു,ബാങ്ക് വില്‍പ്പനയിലുറച്ച് സര്‍ക്കാര്‍; എതിര്‍പ്പുമായി ട്രേഡ് യൂണിയനുകള്‍

അയര്‍ലണ്ടിന്റെ സ്വന്തം ബാങ്ക് വില്‍ക്കാന്‍ പോകുന്നു,ബാങ്ക് വില്‍പ്പനയിലുറച്ച് സര്‍ക്കാര്‍; എതിര്‍പ്പുമായി ട്രേഡ് യൂണിയനുകള്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ ബാങ്കായ എ.ഐ.ബിയുടെ വില്‍പ്പന സംബന്ധിച്ച തീരുമാനം പുനപ്പരിശോധിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍. ഇതു സംബന്ധിച്ച ഡെയ്ല്‍(ഐറിഷ് പാര്‍ലിമെന്റ്) പ്രമേയം പാസാക്കിയതിനെ തുടര്‍ന്നാണ് സംഘടനകള്‍ രംഗത്തുവന്നത്.പദവിയൊഴിയുന്നതിനു മുമ്പ് ഓഹരി വിറ്റഴിക്കലും വില്‍പ്പന നടപടികളുമെല്ലാം പൂര്‍ത്തിയാക്കണമെന്ന നിലപാടിലാണ് ധനകാര്യ മന്ത്രി മൈക്കിള്‍ നൂനന്‍.ഇതിനുള്ള അണിയറ നീക്കങ്ങള്‍ വളരെ ശക്തമാണ്.

രാജ്യത്തെ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫിനാന്‍ഷ്യല്‍ സര്‍വീസ് യൂണിയന്‍ (എഫ്.എസ്.യു) പാര്‍ലമെന്ററി പ്രമേയം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

എഐബി ജീവനക്കാരിലേറിയ ഭാഗവും ഇതില്‍ അംഗങ്ങളാണ്.ബാങ്ക് വില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധിയിലാണ്.വില്‍പ്പന വൈകിപ്പിക്കണമെന്ന് ലേബര്‍പാര്‍ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഫിനഗല്‍ നേതൃ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ ടിഡിമാരൊന്നും ഇക്കാര്യത്തില്‍ വേണ്ടത്ര എതിര്‍പ്പു കാട്ടാത്തതിനെ തുടര്‍ന്നാണ് ഡെയ്ല്‍ പ്രമേയം പാസായത്.

എഐബി ഇടപാട് അനുവദിക്കരുതെന്ന് എഫ്എസ്യു ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.അടുത്ത 12 മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന്റെ ഓഹരിത്തുകയെത്തിയേക്കാം-ജനറല്‍ സെക്രട്ടറി ലാറി ബ്രോഡെറിക് ചൂണ്ടിക്കാട്ടി.വില്‍പ്പന നടത്താനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി പാട്രീഷ്യ കിംഗും ആവശ്യപ്പെട്ടു.ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് യാതോരു നീതീകരണവുമില്ലെന്ന് എസ്.ഐ.പി.ടി.യു പ്രസിഡന്റ് ജാക്ക് ഒ കോനോര്‍ പറഞ്ഞു.

Scroll To Top