Wednesday September 20, 2017
Latest Updates

കോര്‍ക്കിലെ കണ്ണീര്‍കടലിന്റെ തീരത്തിരുന്ന് അവര്‍ വീണ്ടും കരഞ്ഞു,സമാശ്വാസമായി രഘുപതി രാഘവ രാജാറാം പാടി ഐറിഷ് കുട്ടികള്‍,മരിക്കാത്ത ഓര്‍മ്മകളില്‍ എയര്‍ ഇന്ത്യാ വിമാന ദുരന്ത അനുസ്മരണം 

കോര്‍ക്കിലെ കണ്ണീര്‍കടലിന്റെ തീരത്തിരുന്ന് അവര്‍ വീണ്ടും കരഞ്ഞു,സമാശ്വാസമായി രഘുപതി രാഘവ രാജാറാം പാടി ഐറിഷ് കുട്ടികള്‍,മരിക്കാത്ത ഓര്‍മ്മകളില്‍ എയര്‍ ഇന്ത്യാ വിമാന ദുരന്ത അനുസ്മരണം 

അഹാകിസ്റ്റ(കൌണ്ടി കോര്‍ക്ക്)ഓര്‍മ്മകളില്‍ നിന്നും ഒരിക്കലും മാഞ്ഞു പോവാത്ത. ഉറ്റവരുടെ അന്തിമ നിശ്വാസങ്ങള്‍ ഉതിര്‍ന്ന ഐറിഷ് തീരത്ത് അവര്‍ ഒരിക്കല്‍ കൂടി ഒന്ന് ചേര്‍ന്നു.കാനഡയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പോവുകയായിരുന്ന കനിഷ്‌ക എയര്‍ഇന്ത്യ വിമാനം അയര്‍ലണ്ടിന്റെ വെസ്റ്റ് കോര്‍ക്ക് തീരത്ത് തകര്‍ന്നു വീണ് മലയാളികളടക്കം 329 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ 30മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അവരോടൊപ്പം നൂറുകണക്കിന് പ്രദേശ വാസികളും ഒന്ന് ചേര്‍ന്നു.ഈ സങ്കടത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല ഞങ്ങളും കൂടെയുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച് 1985 ജൂണ്‍ മാസത്തിലെ ആ കറുത്ത ഞായറാഴ്ച്ച മുതല്‍ തുടര്‍ന്ന സഹാനുഭൂതി അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളായ ഇന്ത്യാക്കാരോടും മറ്റു രാജ്യക്കാരോടും പ്രകടിപ്പിക്കാന്‍ ഇന്നലെയും അവരെത്തി.aha 2
329 പേരുടെയും ഫോട്ടോകള്‍ അലങ്കരിച്ച പ്രതലത്തില്‍ ആദരപൂര്‍വ്വം നിരത്തി വെച്ചിരുന്നു.നാല്പതില്‍ അധികം ബന്ധുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രം എത്തിയിരുന്നു. അഹാകിസ്തയുടെ മണ്ണില്‍ പുഷ്പഹാരങ്ങള്‍ നിരത്തി വെച്ച് അവര്‍ കണ്ണീര്‍ പൊഴിച്ചു.

കനിഷ്‌ക ദുരന്തത്തില്‍ കാലയവനികയ്ക്കുള്ളില്‍ പെട്ടവരുടെ ഓര്‍മ്മകളെ മറക്കാതെ സൂക്ഷിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ പണി കഴിപ്പിച്ച സ്മൃതി മണ്ഡപത്തില്‍ പ്രത്യേകമായുള്ള അനുസ്മരണ ശിശ്രൂഷകള്‍ രാവിലെ 8 മണിയ്ക്ക് ആരംഭിച്ചു.മൗന പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഹിന്ദിയിലുള്ള പ്രാര്‍ഥനാ മന്ത്രോച്ഛാരണങ്ങളോടെ മൌനം ഭേദിച്ചു പൊതു സമൂഹത്തിന്റെ പ്രാര്‍ഥനാ ശിശ്രൂഷകള്‍ ആരംഭിച്ചു.

കാത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ഫാ.ജരാല്‍ദ്,പ്രോട്ടസ്ട്ടന്റ്‌റ് സഭയുടെ പാസ്റ്റര്‍ പോള്‍,ഹിന്ദു സമുദായത്തിലെ ശശി ശര്‍മ്മ,സിഖ് മതത്തെ പ്രതിനിധീകരിച്ച് ജസ്വീര്‍ സിംഗ് എന്നിവര്‍ പ്രാര്‍ഥനാ ശിശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.അഹാകിസ്റ്റ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ഭജനാഗാനം ‘രഘുപതി രാഘവ രാജാറാം ‘ആലപിച്ചപ്പോള്‍ അവിടെ കൂടിയവരുടെ മനസ്സില്‍ ശാന്തിയുടെ സദ്ഭാവന ഭാഷകള്‍ക്കപ്പുറമായി ഒഴുകിയെത്തി.aha ki 4

മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ഐറിഷ് ജനത ദുരന്ത ബാധിതരോട് പുലര്‍ത്തുന്ന ആദരവും,അവരുടെ ബന്ധുക്കളോട് കാട്ടുന്ന സഹാനുഭൂതിയും ലോകത്തിനു തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി വി കെ സിംഗ് അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.

ഐറിഷ് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ലാഗനന്‍,കാനഡ മന്ത്രി പീറ്റര്‍ മാക് കെയി,കോര്‍ക്ക് മേയര്‍ എന്നിവര്‍ അനുസ്മരണാ പ്രസംഗം നടത്തി.

ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് അടക്കമുള്ള നിരവധി പൌരപ്രമുഖരും ജനനേതാക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.aha 5

Scroll To Top