Saturday December 10, 2016
Latest Updates

വീണ്ടും നൊമ്പരപ്പൂക്കളുമായി അയര്‍ലണ്ട് (വീഡിയോ)അഹാകിസ്തയില്‍ എയര്‍ ഇന്ത്യ ദുരന്തത്തിന്റെ സ്മരണ പുതുക്കി

വീണ്ടും നൊമ്പരപ്പൂക്കളുമായി അയര്‍ലണ്ട് (വീഡിയോ)അഹാകിസ്തയില്‍ എയര്‍ ഇന്ത്യ ദുരന്തത്തിന്റെ സ്മരണ പുതുക്കി

അഹകിസ്ത (കൗണ്ടി കോര്‍ക്ക് )31 വര്‍ഷം മുമ്പ് നടന്ന എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഇന്നലെ വെസ്റ്റ് കോര്‍ക്കില്‍ ഒത്തുചേര്‍ന്ന് മരിച്ചവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

ഒരു മണിക്കൂറില്‍ അധികം നീണ്ടു നിന്ന വികാര സാന്ദ്രമായ ചടങ്ങുകളില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാധികാലാല്‍ ലോകേഷും കനേഡിയന്‍ അമ്പാസിഡറും,കോര്‍ക്ക് മേയറുടെ പ്രതിനിധിയും ,മറ്റ് ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തു.പ്രാര്‍ഥനാശുശ്രൂഷകളില്‍ ഇന്ത്യയ്ക്കാരടക്കം നിരവധി പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

തകര്‍ന്നു വീണ എയര്‍ ഇന്ത്യ കനിഷ്‌കയുടെ അവശിഷ്ടങ്ങള്‍/ഫ്രണ്ട് ഡോര്‍

തകര്‍ന്നു വീണ എയര്‍ ഇന്ത്യ കനിഷ്‌കയുടെ അവശിഷ്ടങ്ങള്‍/ഫ്രണ്ട് ഡോര്‍

1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ വിമാന ജീവനക്കാരും യാത്രക്കാരുമടക്കം 329 പേരാണ് കൊല്ലപ്പെട്ടത്. മോണ്ട്‌റിയലില്‍ നിന്നും ന്യൂഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ കോര്‍ക്ക് തീരത്തു നിന്നും 300 കി.മീ അകലെയായിരുന്നു സ്‌ഫോടനം. മരിച്ചവരുടെ ഓര്‍മ്മയ്ക്കായി അഹക്കിസ്റ്റയില്‍ നിര്‍മ്മിക്കപ്പെട്ട പൂന്തോട്ടത്തില്‍ എല്ലാ വാര്‍ഷികത്തിനും ബന്ധുക്കള്‍ എത്തി സ്മരണ പുതുക്കാറുണ്ട്.1985 ജൂണ്‍ മാസത്തിലെ ആ കറുത്ത ഞായറാഴ്ച്ച മുതല്‍ തുടര്‍ന്ന സഹാനുഭൂതി അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളായ ഇന്ത്യാക്കാരോടും മറ്റു രാജ്യക്കാരോടും പ്രകടിപ്പിക്കാന്‍ ഇന്നലെയും കോര്‍ക്കിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുമെത്തി.

21 മലയാളികളടക്കം 329 പേരുടെയും ഫോട്ടോകള്‍ അലങ്കരിച്ച പ്രതലത്തില്‍ ആദരപൂര്‍വ്വം നിരത്തി വെച്ചിരുന്നു.നാല്പതില്‍ അധികം ബന്ധുക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രം എത്തിയിരുന്നു. അഹാകിസ്തയുടെ മണ്ണില്‍ പുഷ്പഹാരങ്ങള്‍ നിരത്തി വെച്ച് അവര്‍ കണ്ണീര്‍ പൊഴിച്ചു.

Scroll To Top