Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ ഏജന്‍സി നഴ്‌സുമാരുടെ ചിലവ് കൂടുന്നു,എണ്ണം കുറയ്ക്കുമെന്ന് എച്ച് എസ് ഇ 

അയര്‍ലണ്ടിലെ ഏജന്‍സി നഴ്‌സുമാരുടെ ചിലവ് കൂടുന്നു,എണ്ണം കുറയ്ക്കുമെന്ന് എച്ച് എസ് ഇ 

ഡബ്ലിന്‍:നഴ്‌സുമാരുടെ ക്ഷാമത്തെ തുടര്‍ന്ന് എച്ച് എസ് സി നിയമിച്ച ഏജന്‍സി സ്റ്റാഫ് നഴ്‌സുമാരുടെ പ്രതിഫലമായി 2015 ജനുവരിമുതല്‍ ഇതുവരെയുള്ള മാസങ്ങളില്‍ ചിലവഴിച്ചത് 165 മില്ല്യണ്‍ യൂറോ!എങ്കിലും ഏജന്‍സി സ്റ്റാഫിനായുള്ള ചിലവ് ഇപ്പോഴും വളരെ വലുതാണെന്നും,സംവിധാനം വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ ചിലവ് നടപ്പ് വര്‍ഷത്തില്‍ ഇതേ വരെ തന്നെ വേണ്ടി വന്നെന്നും കഴിഞ്ഞ മേയ് ആയപ്പോഴേക്കും ഏജന്‍സി സ്റ്റാഫിനായി നീക്കി വെച്ച തുകയുടെ 82 ശതമാനവും ചിലവായിക്കഴിഞ്ഞതായി എച്ച് എസ് സി സമ്മതിച്ചു എന്ന് ഫിയാനാ ഫെയിലിന്റെ ആരോഗ്യ വക്താവ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.

എന്നാല്‍ ഏജന്‍സി സ്റ്റാഫിനായുളള ചിലവ് മുന്‍വര്‍ഷത്തേക്കാള്‍ കുറവേ വേണ്ടിവരികയുള്ളു എന്നാണ് എച്ച് എസ് ഇ കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഏജന്‍സി സ്റ്റാഫിനായി ആകെ ചിലവഴിച്ചത് 304 മില്യണ്‍ യൂറോ ആയിരുന്നു. ഈ മാസം 31 ന് മുമ്പായി 49 ആശുപത്രികളില്‍ 31 ലും ഏജന്‍സി ചിലവുകളി്ല്‍ 39 മില്യന്‍ യൂറോ ആയി കുറയ്ക്കും.നിലവിലുള്ള എജന്‌സി നഴ്‌സുമാരുടെ എണ്ണം ഫണ്ടിന്റെ ദൗര്‍ലഭ്യത്താല്‍ വെട്ടിചുരുക്കിയാല്‍ നിലവിലുള്ള നഴ്‌സുമാരുടെ ജോലി ഭാരം കൂടിയേക്കും.എന്നാല്‍ അടുത്ത മാസങ്ങളില്‍ വരുന്ന പുതിയതായി റിക്രൂട്ട് ചെയ്ത നഴ്‌സുമാര്‍ എജന്‌സി നഴ്‌സുമാരുടെ കുറവ് പരിഹരിക്കുമെന്നാണ് എച്ച് എസ് ഇ യുടെ പ്രതീക്ഷ.


Scroll To Top