Friday December 09, 2016
Latest Updates

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷരാവ് ‘അഗാപ്പെ ‘ ജനുവരി 3 ന് കോര്‍ക്കില്‍

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷരാവ് ‘അഗാപ്പെ ‘ ജനുവരി 3 ന് കോര്‍ക്കില്‍

കോര്‍ക്ക്: പ്രവാസി മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന അഗാപ്പെ 2015 ജനുവരി മൂന്നാം തിയതി 5 മണിക്ക് കോര്‍ക്കിലുള്ള സെന്റ് ഫിന്‍ബാര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു.ആഘോഷങ്ങളുടെ ഭാഗമായി സുപ്രസിദ്ധ ഐറിഷ് നര്‍ത്തകരുടെ ഡാന്‍സും,പരിപാടിക്ക് മോടി കൂട്ടുവാന്‍ അനുഗ്രഹ ഭരതനാട്യം സ്‌കൂള്‍ നടത്തുന്ന ഭരതനാട്യവും അവതരിപ്പിക്കപ്പെടും.

കോര്‍ക്കിലെ സഹൃദയരെ ഹരംകൊള്ളിക്കുവാനായി ഡബ്ലിന്‍ സോള്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും, കോര്‍ക്കിലെ കൊച്ചു പ്രതിഭകളുടെ വിവിധയിനം പരിപാടികളും സ്വാദൂറുന്ന ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ് .

സാഹോദര്യത്തിന്റെയും ഒരുമയുടെയും സന്തോഷത്തിന്റെയും ഈ കൂട്ടായ്മയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

അഗാപ്പെ 2015′ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രവേശന പാസുകള്‍ കോര്‍ക്കിലെ മലയാളി സൂപ്പര്‍ മാര്‍ക്കറ്റായ ഡില്ലന്‍സ് സ്‌പൈസ് ടൌണില്‍ (ബാലിന്‍ലോക്,കോര്‍ക്ക്)ലഭ്യമാണ്.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വില്‍സണ്‍ :0873292412
ഹരികൃഷ്ണന്‍ :0858864730

വാര്‍ത്ത :റോജോ പുറപ്പന്താനം

imalayali copy
Scroll To Top