Thursday December 08, 2016
Latest Updates

ഒരുമയുടെ വസന്തം തീര്‍ത്ത് കോര്‍ക്ക് :’അഗാപ്പെ’ അന്വര്‍ത്ഥമായി

ഒരുമയുടെ വസന്തം തീര്‍ത്ത് കോര്‍ക്ക് :’അഗാപ്പെ’ അന്വര്‍ത്ഥമായി

കോര്‍ക്ക്: കോര്‍ക്കിലെ എല്ലാ സംഘടനകളുടെയും സഹകരണം കൊണ്ടും ഐറിഷ് സമൂഹത്തിന്റെ സജീവ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷരാവ് ‘അഗാപ്പെ 2015’ അക്ഷരാര്‍ഥത്തില്‍ നിസ്വാര്‍ത്ഥതയുടെയും നിരുപാധിക സ്‌നേഹത്തിന്റെയുംപ്രതീകമായി മാറി.

ജനുവരി 3 നു ബിഷപ്‌ടൌണ്‍ ജി എ എ ഹാളില്‍ ശ്രീമതി മറിയാമ്മ ഷെറിയുടെ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച പരിപാടി കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഐറിഷ് ഡാന്‍സും ശരണ്യ ജോതികുമാറിന്റെ ക്ലാസിക്കല്‍ ഡാന്‍സും കോര്‍ക്ക് നിവാസികളെ ആനന്ദത്തില്‍ ആറാടിച്ചു.cpx1

ഈസ്റ്റ് കോര്‍ക്കിലെ മലയാളി സമൂഹവും ,ഹോളി ട്രിനിറ്റിഓര്‍ത്തഡോക്‌സ് ചര്‍ച് ടീമും ആലപിച്ച കാരോള്‍ ഗാനങ്ങള്‍ ക്രിസ്തുമസിന്റെ സ്മരണ ഉണര്‍ത്തുന്നതായി. 

ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ ,ഫാ.പോള്‍ തെറ്റയില്‍ എന്നിവര്‍ ഏവര്‍ക്കും ക്രിസ്തുമസ് സന്ദേശം നല്‍കി.

സി പി എം എ യുടെയും ഡബ്ല്യു എം സി കോര്‍ക്കിന്റെയുംഭാരവാഹികള്‍ ഒരേ വേദിയില്‍ അണിനിരന്നപ്പോള്‍ ഒരുമയുടെ സന്ദേശം ഉണര്‍ത്തിയ അഗാപ്പെ പൂര്‍ണമായി.സി പി എം എ ക്ക് വേണ്ടി വില്‍സണ്‍ വര്‍ഗീസും ഡബ്ല്യു എം സി ക്കുവേണ്ടി ഹാരി തോമസും ആശംസയര്‍പ്പിച്ചു.

സമ്മേളന വേദിയില്‍ സാജന്‍ ചെറിയാന്‍ ഒരുക്കിയ പുല്‍ക്കൂട് ഏവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.ഡബ്ലിന്‍ സോള്‍ ബീറ്റ്‌സ് അവതരിപ്പിച്ച ഗാനമേള ഹാളിനെ ഡാന്‍സ് ഫ്‌ലോര്‍ ആക്കി മാറ്റി.വിഭവ സമൃദ്ധമായ സദ്യയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണു. 
വാര്‍ത്ത:റോജോ പുറപ്പന്താനം

 ക്രിസ്തുമസ് സന്ദേശം

ക്രിസ്തുമസ് സന്ദേശം

cpx11cpx9cpx 4 cpx14cpx12 cpx13

Scroll To Top